റിയാദ്: ഒമാനിൽ നിന്ന് ഉംറക്ക് എത്തിയ തീർത്ഥാടകരുടെ ബസ് സൗദി അറേബ്യയിൽ ട്രക്കുമായി കൂട്ടിയിടിച്ച് രണ്ട് മരണം. ബുധനാഴ്‌ച്ച വൈകുന്നേരം റിയാദ് - തായിഫ് റോഡിൽ അൽ നസായിഫ് പാലത്തിന് സമീപം ട്രക്കിന് പിന്നിലിടിച്ചാണ് അപകടം.

ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ തൽക്ഷണം മരിച്ചു. 18 പേർക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ച രണ്ടുപേരും ഒമാൻ സ്വദേശികളാണെന്നാണ് റിപ്പോർട്ടുകൾ. മൃതദേഹങ്ങൾ ജിദ്ദയിലെ ഒമാൻ കോൺസുലേറ്റ് ഇടപെട്ട് ഒമാനിലേക്ക് കൊണ്ടുപോയി.

പരിക്കേറ്റവരെ അൽമോയ, ദലം ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.