വാഷിങ്ടൺ ഡിസി: അമേരിക്കയിലുണ്ടായ വെടിവയ്‌പ്പിൽ കൗമാരക്കാരൻ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റു. മിസോറി നഗരത്തിലെ സെന്റ്. ലൂയിസിലാണ് തോക്കുമായി എത്തിയ കൗമാരക്കാരൻ കൊലവിളി നടത്തിയത്.

17കാരനാണ് കൊല്ലപ്പെട്ടത്. ഒരു പാർട്ടി നടന്ന കെട്ടിടത്തിനുള്ളിലാണ് വെടിവയ്‌പ്പുണ്ടായത്. ആക്രമണം നടത്തിയ 17കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 15-19 വയസിന് ഇടയിൽ പ്രായമുള്ളവരാണ് പരിക്കേറ്റവർ. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്ത് നിന്നും പൊലീസ് തോക്കുകൾ കണ്ടെത്തി. കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.