മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ, മലപ്പുറത്ത് ലീഗിന് പ്രതിനിധ്യമില്ലാത്ത ഏക മുനിസിപ്പാലിറ്റിയായി നിലമ്പൂർ. എൽഡിഎഫിന് ചരിത്ര വിജയം. ആദ്യമായാണ് എൽഡിഎഫ് നിലമ്പൂർ നഗരസഭയിൽ അധികാരം പിടിക്കുന്നത്.കഴിഞ്ഞ തവണ ഏഴ് സീറ്റ് മാത്രമുണ്ടായിരുന്ന എൽഡിഎഫ് ഇക്കുറി നേടിയത് 22 സീറ്റാണ്. കഴിഞ്ഞ തവണ 26 സീറ്റുണ്ടായിരുന്ന യുഡിഎഫിന് ഇക്കുറി ഒമ്പത് സീറ്റിൽ ഒതുങ്ങേണ്ടി വന്നു.

പിവി അൻവർ എംഎൽഎ ആയിരുന്നു പ്രചാരണത്തിന്റെ ചുക്കാൻ പിടിച്ചത്. അൻവർ മതം പറഞ്ഞ് വോട്ട് ചോദിച്ച സംഭവത്തിന് പിന്നാലെ ഏറെ വിവാദങ്ങളും പ്രദേശത്ത് സജീവമായിരുന്നു.ഇഹലോകവും പരലോകവുമില്ലാത്തരെ തെരെഞ്ഞെടുത്തു വിട്ടിട്ട് എന്താണ് കാര്യമെന്ന് അടക്കം അൻവർ പ്രസംഗിച്ചുവെന്നാണ് പരാതി.

ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയും ഒരു ബിജെപി സ്ഥാനാർത്ഥിയും ഇവിടെ ജയിച്ചിട്ടുണ്ട്.