കാസർകൊട്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ മുസ്ലിംലീഗിനെ പരസ്യമായി പിന്തുണയ്ക്കാനുള്ള എസ്ഡിപിഐ തീരുമാനം യുഡിഎഫിൽ മറ്റൊരു പുകച്ചിലിന് വഴിവെക്കുന്നു. എസ്ഡിപിഐയുടെ പിന്തുണ മറ്റിടങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. യുഡിഎഫിനെ പിന്തുണയ്ക്കാനുള്ള എസ്.ഡി.പി.ഐ. തീരുമാനത്തിൽ അതൃപ്തി ആറിയിച്ചു വീണ്ടും മുസ്ലിംലീഗ് തന്നെ രംഗത്ത് വന്നിരുന്നു.

ബിജെപി സ്ഥാനാർത്ഥി കെ.സുരേന്ദ്രനെ പരാജയപ്പെടുത്തുകയാണന്ന ലക്ഷ്യം മുൻനിർത്തിയായിരുന്നു എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലത്തിൽ മുസ്ലിം ലീഗിന് പിന്തുണ നൽകിയത്,മാത്രമല്ല മുസ്ലിംലീഗിന്റെ വിജയത്തിനയായി സജീവമായി പ്രചാരണരംഗത്ത് ഇറങ്ങാനും പ്രവർത്തകർക്ക് എസ്.ഡി.പി.ഐ. മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് അഷറഫ് നിർദ്ദേശം നൽകിയിരുന്നു, എന്നാൽ.

മഞ്ചേശ്വരത്ത് എസ്.ഡി.പി.ഐയുടെ പിന്തുണ സ്വീകരിക്കില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. ബാവാഹാജി നിലപാട് ആവർത്തിക്കുകയാണ്, ദയവുചെയ്ത് ഞങ്ങളെ പിന്തുണകെരുതെന്നും വർഗീയ കക്ഷികളുമായും മുസ്ലിംലീഗ് കൂട്ടുകൂടില്ലെന്ന് അദ്ദേഹം വീണ്ടും ആവർത്തിച്ചു. അതേസമയം മഞ്ചേശ്വരത്ത് കോൺഗ്രസ് പ്രവർത്തകർക്കും എസ് ഡി പി യുമായി ഉണ്ടാക്കിയ കൂട്ടികെട്ടിൽ അമർഷം പുകയുകയാണ് ,എസ് ഡി പി ഐ പിന്തുണ മറ്റു മണ്ഡലങ്ങളിൽ പ്രചാരണത്തെ ബാധിച്ചതും ബിജെപി ഉയർത്തി കാട്ടുന്നതാണ് അമർഷത്തിന് കാരണമാകുന്നത്.

എന്ത് പറഞ്ഞാലും ഞങൾ മഞ്ചേശ്വരത്ത് യു ഡി എഫിനെ പിന്തുണയ്ക്കുമെന്ന് എസ് ഡി പി ഐ വ്യക്തമാക്കി , യു.ഡി.എഫിനെ പിന്തുണയ്ക്കാനുള്ള എസ്.ഡി.പി.ഐ. തീരുമാനത്തിൽ നേതാക്കൾ നിലപാട് വ്യക്തമാക്കണമെന്ന് കെ. സുരേന്ദ്രൻ പ്രതികരിച്ചു. മുല്ലപ്പള്ളിയും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അഭിപ്രായം വ്യക്തമാക്കണമെന്നും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പരസ്യപിന്തുണ വാങ്ങുന്നത് രാജ്യദ്രോഹ നടപടിയെന്നും സുരേന്ദ്രൻ പറഞ്ഞു. അതേസമയം എസ്ഡിപിഐ പിന്തുണ വേണ്ടെന്നാണഅ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കിയത്.

അതേസമയം പരസ്യസഖ്യമില്ലെന്നും വർഗീയതയും മതേതരത്വവും തമ്മിലുള്ള പോരാട്ടത്തിൽ മതേതരത്വത്തിന്റെ വിജയത്തിനായുള്ള ആരുടെ പിന്തുണയും സ്വീകരിക്കുമെന്നും യുഡിഎഫ് സ്ഥാനാർത്ഥി എകെ.എം അഷ്‌റഫ് വിശദീകരിച്ചു. എന്നാൽ ഇഞ്ചോടിഞ്ച് ത്രികോണമത്സരം നടക്കുന്ന മഞ്ചേശ്വരത്ത് പരസ്യസഖ്യമില്ലെന്ന് പറയുമ്പോഴും യുഡിഎഫിന് ആത്മവിശ്വാസം നൽകുന്നതാണ് എസ്ഡിപിഐയുടെ പിന്തുണ. 52 ശതമാനം ന്യൂനപക്ഷവോട്ടുള്ള മണ്ഡലത്തിൽ കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ എസ്ഡിപിഐ നേടിയത് ഏഴായിരത്തിലധികം വോട്ടാണ്.

കെ സുരേന്ദ്രനെ തോൽപ്പിക്കാൻ യുഡിഎഫിനേ കഴിയൂ എന്ന തിരിച്ചറിവിലാണ് പിന്തുണയെന്നാണ് എസ്ഡിപിഐ നേതാക്കൾ പറയുന്നത്. എസ്ഡിപിഐ-യുഡിഎഫ് സഖ്യം നേരത്തെ ഉള്ളതാണെന്നും ആരാണ് വർഗീയത വളർത്തുന്നതെന്ന് എല്ലാവർക്കും മനസ്സിലാകുമെന്നുമാണ് എൽഡിഎഫ് സ്ഥാനാർത്ഥി വിവി രമേശന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ദിവസത്തിൽ പുതിയ മാറ്റങ്ങളും മണ്ഡലത്തിൽ ചർച്ചയാണ്.