തിരുവനന്തപുരം: ചീഫ് സെക്രട്ടറിക്കെതിരേ എൻഎസ്എസ് വക്കീൽ നോട്ടീസ് അയച്ചു. മുന്നാക്കസമുദായ പട്ടിക പ്രസിദ്ധീകരിക്കാത്തതിനാണ് ചീഫ് സെക്രട്ടറിക്കെതിരേ എൻഎസ്എസ് വക്കീൽ നോട്ടീസ് അയച്ചത്. പട്ടിക പ്രസിദ്ധീകരിക്കാത്തതിനാൽ മുന്നാക്ക സംവരണം നടപ്പാക്കാനായില്ല.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ല എന്നാണ് ചീഫ് സെക്രട്ടറി നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പെരുമാറ്റച്ചട്ടം ഇതിന് ബാധകമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നുവന്നും എൻഎസ്എസ് വാർത്താക്കുറുപ്പിൽ പറയുന്നു.