പുണെ: നീന്തൽ കുളത്തിൽ വച്ച് മലയാളി വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. തൃശ്ശൂർ ഗവ. എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയായ തിരുവനന്തപുരം നെയ്യാറ്റിൻകര നെല്ലിമൂട് ലിയോ ലായനത്തിൽ എസ്. എൽ. ലിൻസ് ലിയോ (29) ആണ് മരിച്ചത്. പഠനയാത്രയുടെ ഭാഗമായി പുണേയിലെത്തിയതായിരുന്നു ലിൻസ്. ലോണാവാല കണ്ടാലയിലെ സൺറൈസ് ഹോട്ടലിലെ നീന്തൽ കുളത്തിൽ വച്ചാണ് ദാരുണ സംഭവം.

അവസാന വർഷ പി.ജി. വിദ്യാർത്ഥിയാണ്. പഠനയാത്രയുടെ 27 വിദ്യാർത്ഥികളും രണ്ട് അദ്ധ്യാപകരുമടങ്ങുന്ന സംഘം ലോണാവാലയിലെത്തിയത്. ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. വ്യാഴാഴ്ച ഉച്ചയോടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തി നാട്ടിലേക്കയച്ചു.