തിരുവനന്തപുരം: തിരുവല്ലത്ത് ജാൻ ബീവി എന്ന വയോധികയെ കൊലപ്പെടുത്തിയ സംഭവ ത്തിൽ സഹായിയുടെ കൊച്ചുമകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ജാൻ ബീവിയുടെ സഹാ യിയായ സ്ത്രീയുടെ കൊച്ചുമകനും രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയുമായ അലക്‌സ് ആണ് അറസ്റ്റിലായത്.മോഷണത്തിന് വേണ്ടിയായിരുന്നു കൊലപാതകമെന്ന് അലക്‌സ് പൊലീസീ നോട് സമ്മതിച്ചു.ആഡംബര ജീവിതത്തിന് പണം കണ്ടെത്താനാണ് വൃദ്ധയെ കൊലപ്പെടുത്തി മോഷണം നടത്തിയത്.

ജാൻ ബീവിയുടെ പക്കൽ നിന്നും ഇയാൾ കവർന്ന സ്വർണവും പണവും പൊലീസ് കണ്ടെത്തി. സമീപത്തെ ഒരു ട്യൂട്ടോറിയൽ കോളേജ് കെട്ടിടത്തിൽ നിന്നാണ് തൊണ്ടി മുതൽ പൊലീസ് കണ്ടെടുത്തത്. അണിഞ്ഞിരുന്ന രണ്ടരപവന്റെ സ്വർണ്ണമാലയും രണ്ട് പവൻ വരുന്ന രണ്ട് വള കളുമാണ് മോഷണം പോയത്.ഈ സ്വർണ്ണവും സ്വർണം വിറ്റ പണവും പൊലീസ് കണ്ടെടുത്തു.

മകൻ ജോലിക്ക് പോയിക്കഴിഞ്ഞാൽ ഒറ്റക്കാകുന്ന വയോധികയ്ക്ക് സഹായത്തിനാണ് അയൽ വാസിയായ സ്ത്രീയെജോലിക്ക് വെച്ചിരുന്നത്. അങ്ങിനെ അലക്‌സ് ഈ വീട്ടിലെ സ്ഥിരം സന്ദർ ശകനാവുകയായിരുന്നു്. കൊലപാതകം നടന്ന ദിവസം രാവിലെ സഹായിയായ സ്ത്രീ ഈ വീട്ടി ൽ വന്നുപോയിരുന്നു.ഇവരുടെ മകൻ ജോലിക്കായുംപോയി. ഈ സമയത്ത് ജാൻബീവി വീട്ടിൽ തനിച്ചാകുമെന്ന ഉറപ്പാക്കിയാണ് അലക്‌സ് എത്തിയത്.വണ്ടിത്തടം പാലപ്പൂര് റോഡിൽ യക്ഷി യമ്മൻ ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ 78 വയസ്സുള്ള ജാൻ ബീവിയെ വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.വീട്ടു ജോലിക്കാരിയാണ് മൃതദേഹം ആദ്യം കാണുന്നത്. ഇവർ ജാൻ ബീവിയുടെ മകനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ തലയ്ക്കേറ്റ ശക്തമായ പ്രഹരമാണ് മരണ കാരണമെന്ന് കണ്ടെ ത്തിയിരുന്നു.കഴിഞ്ഞ ദിവസം പൊലീസ്, ഫോറൻസിക് വിഭാഗം, വിരലടയാള വിദഗ്ദർ, ഡോഗ് സ്‌ക്വാഡ് എന്നിവർ എത്തി പരിശോധനകൾ നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് പ്രതിയിലേക്ക് എത്തിച്ചേർന്നത്. .ഇവരുടെ ശരീരത്തിൽ ഉണ്ടായിരുന്ന ആഭരണങ്ങൾ കാണാതിരുന്നതിനാൽ കൊലപാതകമായിരിക്കാമെന്ന് തുടക്കം മുതൽ തന്നെ സംശയം ഉയർന്നിരുന്നു.