അബഹ: സൗദി അറേബ്യയിലെ അബഹയിൽ ലോറിയും കാറുകളും കൂട്ടിയിടിച്ച് അപകടം. അബഹയെയും മഹായിൽ അസീറിനെയും ബന്ധിപ്പിക്കുന്ന ശആർ ചുരം റോഡിലുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു. മിനറൽ വാട്ടർ കയറ്റിയ ലോറി മൂന്ന് കാറുകളുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സംഭവം അറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ സുരക്ഷാ വകുപ്പുകൾ രക്ഷാപ്രവർത്തനം നടത്തി. ഇരുപത് മിനിറ്റിനകം റോഡ് ഗതാഗതത്തിനായി തുറന്നുകൊടുക്കുകയും ചെയ്തു.