കൊല്ലം: കണ്ണനല്ലൂരിൽ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു.നിർമ്മാണ ജോലിക്കിടെയുണ്ടായ അപകടത്തിൽ ചേരിക്കോണം സ്വദേശി പ്രദീപാണ് മരിച്ചത്. കണ്ണനല്ലൂരിൽ ഒരു വീടിന്റെ മതിൽ നിർമ്മാണത്തിനിടെയാണ് അപകടമുണ്ടായത്. മതിൽ നിർമ്മാണത്തിനായി ഒരു കുന്നിൽ നിന്നും മണ്ണ് നീക്കം ചെയ്യുന്നതിനിടെ പണിയെടുത്തുകൊണ്ടിരുന്ന അഞ്ച് തൊഴിലാളികൾക്ക് മേലേക്ക് വലിയ അളവിൽ മണ്ണൊലിച്ച് എത്തുകയായിരുന്നു.

മൂന്ന് തൊഴിലാളികളെ അതിവേഗം രക്ഷിക്കാനെയങ്കിലും മറ്റു രണ്ട് പേർ മണ്ണിനടിയിൽ കുടുങ്ങി. ഏറെ പണിപ്പെട്ട് രണ്ടു പേരെയും പുറത്ത് എടുത്തെങ്കിലും പ്രദീപ് സംഭവസ്ഥലത്ത് വച്ചു മരിച്ചു. മണ്ണിടിച്ചിലിൽ കുടുങ്ങിയ രണ്ടാമത്തെയാൾക്ക് നട്ടെല്ലിന് സാരമായ പരിക്കേറ്റതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാൾ ഇതരസംസ്ഥാന തൊഴിലാളിയാണ്. രാവിലെ പത്തരയോടെയായിരുന്നു അപകടം.