ഷാർജ: അൽ ദൈദ്-ഷാർജ റോഡിൽ ഇന്ന് ഉച്ചയ്ക്ക് 1.20ന് നടന്ന അപകടത്തിൽ ഒരാൾ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. ഓടിക്കൊണ്ടിരുന്ന ട്രക്കിന്റെ ടയർ പൊട്ടുകയും തുടർന്ന് വാഹനം നിയന്ത്രണം തെറ്റുകയുമായിരുന്നു. ഡ്രൈവർക്ക് ട്രക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ എതിർ വശത്തെ റോഡിലേക്ക് കയറുകയും അതുവഴി വന്ന രണ്ട് പിക്ക് അപ്പ് വാഹനങ്ങളുമായി കൂട്ടിയിടിക്കുകയുമായിരുന്നുവെന്നാണ് വിവരം. ഇതിൽ ഒരു പിക്ക് അപ്പ് വാഹനത്തിലെ ഡ്രൈവറാണ് സംഭവസ്ഥലത്ത് തന്നെ മരിച്ചത്. മറ്റുള്ളവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.