ന്യൂഡൽഹി: ചെന്നൈ സൂപ്പർ കിങ്സ് മുൻ നായകൻ എംഎസ് ധോനി വെച്ചുള്ള ഐപിഎൽ പ്രമൊഷണൽ പരസ്യം പിൻവലിക്കും. അഡ്വെർടൈസിങ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യയാണ് പരസ്യം പിൻവലിക്കാൻ നിർദേശിച്ചിരിക്കുന്നത്.

റോഡ് സേഫ്റ്റി ഓർഗനൈസേഷൻ നൽകിയ പരാതി പരിഗണിച്ചാണ് നിർദ്ദേശം. മാർച്ച് നാലിനാണ് ഈ പരസ്യം പുറത്തിറങ്ങിയത്. ബസ് ഡ്രൈവറായാണ് മെസി എത്തുന്നത്. സൂപ്പർ ഓവർ മത്സരം കാണാനായി റോഡിന് നടുവിൽ ബസ് നിർത്തിയിരിക്കുന്നു. ഈ സമയം ട്രാഫിക് പൊലീസ് വന്ന് കാര്യം തിരക്കുകയും, സൂപ്പർ ഓവർ എന്ന് ധോനി പറയുകയും ചെയ്യുന്നു...

പരാതി ലഭിച്ചതോടെ പരസ്യത്തിൽ മാറ്റം വരുത്തുകയോ, പരസ്യം പൂർണമായും പിൻവലിക്കുകയോ ചെയ്യാനാണ് അഡ്വെർടൈസിങ് സ്റ്റാൻഡേർഡ് കൗൺസിൽ നിർദേശിച്ചിരിക്കുന്നത്. പരസ്യം പിൻവലിക്കാമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

കളിയിലേക്ക് വരുമ്പോൾ ഒരു ജയം പോലും സ്വന്തമാക്കാൻ ധോനിയുടെ ചെന്നൈ സൂപ്പർ കിങ്സിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഹൈദരാബാദിന് എതിരായ കളിയിൽ സീസണിലെ ആദ്യ ജയം പിടിക്കാൻ ലക്ഷ്യമിടുകയാണ് ചെന്നൈ. ബാറ്റിങ്ങിൽ മികവ് കാണിക്കാൻ ധോനിക്ക് സീസണിന്റെ തുടക്കത്തിൽ കഴിഞ്ഞു. ഒരു അർധ ശതകം ധോനി കണ്ടെത്തി കഴിഞ്ഞു.