തിരുവനന്തപുരം: കെ സുധാകരനെതിരെ മുൻ കോൺഗ്രസ് നേതാവും ഇപ്പോഴത്തെ എൻസിപി സംസ്ഥാന അധ്യക്ഷനുമായി പി സി ചാക്കോ. സുധാകരൻ തോക്ക് കൊണ്ടു നടക്കുന്ന കോൺഗ്രസുകാരനാണെന്ന് ചാക്കോ വിമർശിച്ചു.

അധികം താമസിയാതെ തന്നെ കോൺഗ്രസ് പ്രവർത്തകർ സുധാകരനെ തള്ളിപ്പറയും. സിൽവർലൈനിൽ പ്രതിപക്ഷം നടത്തുന്നത് നിലനിൽപ്പിനായുള്ള സമരമാണെന്നും പി സി ചാക്കോ കുറ്റപ്പെടുത്തി.ഇടുക്കി എൻജിനീയറിങ് കോളേജിൽ കൊല്ലപ്പെട്ട ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കെ സുധാകരൻ നടത്തിയ പ്രതികരണത്തിനെതിരെ ഉറഞ്ഞു തുള്ളുകയാണ് സിപിഎം സഖാക്കൾ.