ലഖ്നോ: ട്വന്റി-20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാൻ വിജയിച്ചതിന്റെ 'ആഘോഷം' സംബന്ധിച്ച പരാതി വീണ്ടും. പാക് വിജയം ആഘോഷിച്ചെന്ന് കാണിച്ച് ഭാര്യയ്ക്കെതിരെ ഭർത്താവ് പരാതിയുമായി രംഗത്തെത്തി. ഉത്തർപ്രദേശിലാണ് സംഭവം. ഭാര്യയെ കൂടാതെ, യുവതിയുടെ മാതാപിതാക്കൾക്ക് എതിരെയും പരാതി നൽകിയിട്ടുണ്ട്.

ഇന്ത്യക്കെതിരെ പാക്കിസ്ഥാൻ വിജയിച്ചപ്പോൾ ഭാര്യയും മാതാപിതാക്കളും പടക്കം പൊട്ടിച്ച് ആഘോഷിച്ചതായും വാട്സാപ്പിൽ സ്റ്റാറ്റസാക്കിയെന്നും പരാതിയിൽ പറയുന്നു. ഇന്ത്യയുടെ പരാജയത്തിൽ ഇവർ സന്തോഷിക്കുകയായിരുന്നെന്നും സമൂഹമാധ്യമങ്ങളിലൂടെ അത് പങ്കുവെച്ചെന്നും പരാതിയിൽ പറയുന്നു. പരാതിപ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.