ന്യൂഡൽഹി: ആർഎസ്എസ് ഭീകര സംഘടനയാണെന്നും നിരോധിക്കണമെന്നുമുള്ള ആവശ്യവുമായി പാക്കിസ്ഥാൻ ഐക്യരാഷ്ട്ര സഭയിൽ. ആർഎസ്എസ് ഒരു ഭീകര സംഘടനയാണെന്നും, അന്താരാഷ്ട്ര തലത്തിലെ സമാധാനത്തിനും സുരക്ഷയ്ക്കും ആർഎസ്എസ് വെല്ലുവിളിയാണെന്നും യുഎന്നിലെ പാക്കിസ്ഥാന്റെ സ്ഥിരം പ്രതിന്ധി മുനിർ അക്രം ആരോപിച്ചു.

സംഘപരിവാറിനെ എങ്ങനെ തുടച്ചുനീക്കാം എന്നത് സംബന്ധിച്ച വിശദമായ ഒരു ആക്ഷൻ പ്ലാനും പാക് അംബാസഡർ ഐക്യരാഷ്ട്രസഭയുടെ 15അംഗസെക്യൂരിറ്റി കൗൺസിലിന് മുന്നിൽ സമർപ്പിച്ചു. പതിനഞ്ചംഗ സുരക്ഷാ സമിതിയിലാണ് മുനിർ അക്രം ഇക്കാര്യം ആവശ്യപ്പെട്ടത്.ഹിന്ദുത്വ പ്രത്യശാസ്ത്രത്തിലൂന്നി പ്രവർത്തിക്കുന്ന ബിജെപിയും ആർഎസ്എസും ഇന്ത്യയിലെ മുസ്‌ളിംങ്ങൾക്ക് ഭീഷണിയാണെന്നും, 2020ൽ നടന്ന ഡൽഹി കലാപം പ്രസ്തുത പ്രത്യയശാസ്ത്രത്തിന്റെ ഫലമാണെന്നും പാക്കിസ്ഥാൻ വിമർശിച്ചു.

ഐക്യരാഷ്ട്രസഭയുടെ 1267 സാൻക്ഷൻസ് കമ്മിറ്റിയുടെ പരിധിക്കുള്ളിൽ ആർഎസ്എസിനെയും കൊണ്ടുവരണം എന്നാണ് പാക് അംബാസഡർ സുരക്ഷാ സമിതിയോട് ആവശ്യപ്പെട്ടത്.