കണ്ണൂർ: പയ്യന്നുരിനടുത്ത കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ടുകാവിൽ സ്ഥാപിച്ച ഉത്സവകാലങ്ങളിൽ മുസ്ലീങ്ങൾക്ക് പ്രവേശനമില്ലെന്ന് സ്ഥാപിച്ച ബോർഡിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ പ്രദേശത്ത് നിലനിൽക്കുന്ന സാമുദായിക സൗഹാർദ്ദം തകർക്കാനുള്ള ശ്രമമാണെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പ്രതികരിച്ചു. പണ്ടുകാലം മുതൽക്ക് തന്നെ പാലിച്ചു പോന്ന ക്ഷേത്രാചാരമാണിതെന്നും ഇപ്പോൾ പ്രദേശത്തെ ജനങ്ങളെ തമ്മിലകറ്റാൻ ചില തൽപ്പരകക്ഷികൾ ഇതെടുത്ത് പ്രയോഗിക്കുകയാണെന്നും ഈക്കാര്യത്തിൽ പ്രദേശത്തെ ഒരൊറ്റമുസ് ലിം സഹോദരന്മൾക്കും അഭിപ്രായ വ്യത്യാസമില്ലെന്നും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.

തീയ്യ സമുദായ സമിതിയുടെ നിയന്ത്രണത്തിലുള്ള കുഞ്ഞിമീി ലം മല്ലിയോട്ട് പാലോട്ടുകാവിൽ കഴിഞ്ഞ 13 മുതൽ വിഷുവുത്സവം തുടങ്ങിയിരിക്കുകയാണ് 18നാണ് ഉത്സവസമാപനം മഹാവിഷ്ണുവിന്റെ അവതാരങ്ങളിലൊന്നാണ് ഇവിടുത്തെ പ്രതിഷ്ഠ 'അമ്പലപ്പറമ്പിൽ മുസ്ലീങ്ങൾക്ക് പ്രവേശനമില്ലെന്ന ബോർഡ് ഏകദേശം അറുപതു വർഷം മുൻപെ സ്ഥാപിച്ചതാണെന്ന് പ്രദേശവാസികൾ പറഞ്ഞു.ഈ ഉത്സവകാലത്ത് ഇതു പെയിന്റടിച്ച് പുതുക്കി സ്ഥാപിച്ചതാണ്.

അറുപതു വർഷം മുൻപെ അമ്പല പറമ്പിൽ കലാപരിപാടിയുടെ ഭാഗമായി ഇവിടെ ഇരു വിഭാഗമാളുകൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. അതിൽ ഉത്സവം കാണാനെത്തിയ മുസ് ലിം യുവാക്കളുമുണ്ടായിരുന്നു. അന്നു മുതലാണ് പ്രശ്‌നങ്ങളൊഴിവാക്കാൻ അമ്പലപ്പറമ്പിൽ ബോർഡ് സ്ഥാപിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ ഉത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടികൾ കണ്ടാസ്വദിക്കാൻ പിന്നിടും മുസ്ലിം വിഭാഗത്തിൽപ്പെട്ടവരും മറ്റുള്ള മതസ്ഥരും ഇവിടേക്ക് വരാറുണ്ട്. ആർക്കും ഇതുവരെ പ്രവേശനം നിഷേധിച്ചിട്ടില്ല. കുടുംബങ്ങളായെത്തുന്ന ഇതര മതസ്ഥർ ഉത്സവ ചടങ്ങുകളിൽ പങ്കാളികളാ റാവാറുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.

ഉത്സവകാലങ്ങളിൽ മുസ് ലിങ്ങൾക്ക് അമ്പലപ്പറമ്പിൽ പ്രവേശനമില്ലെന്ന ബോർഡിനെ കുറിച്ച് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാക്കുന്നത് സംശയകരമാണെന്നാണ് ക്ഷേത്രം ഭാരവാഹികളും നാട്ടുകാരും ഒരേ സ്വരത്തിൽ പറയുന്നത് 'എന്നാൽ സിപിഎം ശക്തികേന്ദ്രമായ കുഞ്ഞിമംഗലത്ത് ക്ഷേത്ര കമ്മിറ്റിയിലെ ബഹു ഭൂരിപക്ഷം പേരും പാർട്ടി യുമായി ബന്ധപ്പെട്ടവരാണെന്ന് സോഷ്യൽ മീഡിയയിലുടെ വിമർശനമുന്നയിക്കുന്നവർ ആരോപിക്കുന്നു കേരളത്തിൽ മതേതര ഐക്യത്തിനു വേണ്ടി നിലകൊള്ളുകയും സാമുഹ്യ നവോത്ഥാന പ്രസ്ഥാനത്തിന്റെ പിൻതുടർച്ച അവകാശപ്പെടുകയും ചെയ്യുന്ന പാർട്ടിയുമായി ബന്ധമുള്ളവർ നേതൃത്വം നൽകുന്നവർ കമ്മിറ്റിയിൽ നിലനിൽക്കെ ഇത്തരമൊരു ബോർഡ് നിലനിർത്തുന്നത് ശരിയല്ലെന്നാണ് സോഷ്യൽ മീഡിയയിലെ വിമർശകർ ചുണ്ടിക്കാണിക്കുന്നത്.

സി. പി. എം പയ്യന്നുർ ഏരിയാ കമ്മിറ്റിയംഗവും എസ്.എഫ്.ഐ നേതാവുമായ അഡ്വ. സരിൻ ശശി ബോർഡ് നീക്കം ചെയ്യാത്തതിനെ വിമർശിച്ച് സാമുഹ്യ മാധ്യമങ്ങളിൽ പോസ്റ്റിട്ടിട്ടുണ്ട്.ഇതിനെ അനുകൂലിച്ച് ഇടതു അനുകൂലികളായ നിരവധി പേരാണ് കമന്റിട്ടത്. എന്നാൽ സരിൻ ശശിയുടെ പോസ്റ്റിനെ എതിർത്തും ചിലർ രംഗത്തു വന്നിട്ടുണ്ട്. അ ര നുറ്റാണ്ട് മുൻപ് വെച്ച ബോർഡാണെങ്കിലും എടുത്തു മാറ്റണമെന്ന ആവശ്യവും ഇപ്പോൾ ഉയർന്നിട്ടുണ്ട്.

അഡ്വ. സരിൻ ശശിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

പയ്യന്നൂരിനടുത്ത് കുഞ്ഞിമംഗലം പഞ്ചായത്തിലെ മല്ലിയോട്ട് ക്ഷേത്രത്തിലാണ്ഇന്നലെ ഞാൻ ഉൾപ്പെടെ ഷെയർ ചെയ്ത ആ ബോർഡ് വച്ചിട്ടുള്ളത്. അറിഞ്ഞിടുത്തോളം ഏതെങ്കിലും ക്ഷേത്രാചാരത്തിന്റെ ഭാഗമായുള്ളതല്ലാ ആ ബോർഡ്.ഉത്സവം നടക്കുന്ന 5-6 ദിവസത്തേക്ക് മാത്രം പ്രസക്തിയുള്ള ബോർഡാണ്.

പ്രദേശത്തുള്ള പലരും പറയുന്നത് ഒരു മുപ്പത് വർഷത്തോളമായി അത്തരം ബോർഡ് അവിടെയുണ്ട് എന്നാണ്.അവിടെ നടന്ന ചെറിയൊരു സംഘർഷവുമായി ബന്ധപ്പെട്ട് അത് വർഗ്ഗീയമായ വേർതിരിവിലേക്ക് എത്താനുള്ള സാധ്യത ഒഴിവാക്കാൻ ക്ഷേത്രവുമായി ബന്ധപ്പെട്ടവരാണ് ഈ തീരുമാനമെടുത്തത്..ആ ബോർഡ് പറയുന്ന പ്രകാരമുള്ള വിലക്കില്ലാ എന്നും അവിടെ തന്നെ പരിപാടികൾ അവതരിപ്പിക്കാനും വെടിക്കെട്ടിനും,ചന്തകൾ നടത്താനുമെല്ലാം മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവർ എത്താറുണ്ടെന്നും കൂടാതെ ഇപ്പോഴും കുടുംബസമേതം വരുന്നവർ പ്രവേശിക്കുന്നുണ്ടെന്നും നാട്ടുകാരിൽ ചിലർ സാക്ഷ്യപ്പെടുത്തുന്നു.. ഇതാണ് വസ്തുത..

സംഘർഷത്തിന്റെ പേരിലായാൽ പോലും ഇത്തരം ബോർഡുകളോട് യോജിക്കാൻ വ്യക്തിപരമായി ബുദ്ധിമുട്ടുണ്ട്..ഇത് പാർട്ടിക്ക് സ്വാധീനമുള്ള പ്രദേശമായതുകൊണ്ട് തന്നെ വിമർശനം പൂർണ്ണമായും പാർട്ടി ഗ്രാമത്തിലെ ക്ഷേത്രത്തിൽ എന്ന മട്ടിലാണ് വന്നിട്ടുള്ളത്. അവിടെ സിപിഐ.എം ഭരിക്കുന്ന പഞ്ചായത്ത് ആണെങ്കിലും ക്ഷേത്രങ്ങളിൽ ഒക്കെ വിവിധ രാഷ്ട്രീയ വിഭാഗങ്ങൾ കൂടി സ്വാധീനമുള്ളതാണ്.ഈ ഘട്ടത്തിൽ ചിലർ അജണ്ട തയ്യാറാക്കി അത് പ്രദേശത്തെ പാർട്ടിയുടെ തലയിൽ വച്ച് പഴി ചാരുന്നതിനോട് യോജിപ്പില്ല ചുണ്ടി കാണിച്ച വിമര്ശങ്ങള്ക്ക് അപ്പുറം അത് മുൻ നിർത്തി അതു മായി ബന്ധമില്ലാത്ത പാർട്ടിയെ കരിതേച്ചു കാണിക്കാൻ ചിലർ വെംമ്പൽ കൊള്ളുകയാണ് മത നിരപേക്ഷമായ സാമൂഹ്യ ജീവിതക്രമം ഉയർത്തിപിടിക്കുന്നതിൽ നിസ്തുലമായ പങ്ക് വഹിച്ച പാർട്ടിയും പ്രദേശവുമാണ് കുഞ്ഞിമംഗലം അവർ ഈ പ്രശ്‌നം പരിഹരിക്കാൻ ഇടപെടലുകൾ നടത്തുന്നുണ്ട്.....

ഈ ചർച്ചകളെല്ലാം നടക്കുമ്പോൾ തന്നെ ക്ഷേത്രവുമായി ബന്ധപ്പെട്ടവർ തീരുമാനമെടുത്ത് ആ ബോർഡ് നീക്കം ചെയ്യാൻ ആലോചിക്കുന്നതായി അറിയുന്നു അതിനെ സ്വാഗതം ചെയ്യുന്നു......