തലശേരി: എതിരാളികളെ ഉന്മൂലനം ചെയ്യുന്ന സിപിഎമ്മിന്റെ ഗില്ലറ്റി നിരയായവരിൽ പാർട്ടി സ്ഥാപക നേതാവിന്റെ മകനും 'മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ നിന്നും ഒരു വിളിപ്പാടകലെയാന്ന് അദ്ദേഹത്തിന്റെ രാഷ്ട്രിയ ഗുരുവായ പാണ്ട്യാല ഗോപാലന്റയും വീട്.നാട്ടുകാർ ഗോപാലൻ മാഷെന്ന് വിളിക്കുന്ന പാണ്ട്യാല ഗോപാലൻ 1939 ൽ പിണറായി പാറപ്രത്ത് നടന്ന കമ്യുണിസ്റ്റ് പാർട്ടി രൂപീകരണത്തിന്റെ മുഖ്യ സംഘാടകരിലൊരാളായിരുന്നു. പിന്നീട് ഏറെക്കാലമായി പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കണ്ണൂർ ജില്ലയിലെ തലമുതിർന്ന കർഷക സംഘടനാ നേതാവുമായിരുന്നു.

പാണ്ട്യാല ഗോപാലനിലൂടെയായിരുന്നു 'ഒരു കാലത്ത് പിണറായി ചുവന്ന ഗ്രാമമെന്ന് അറിയപ്പെട്ടിരുന്നത് . 'പാണ്ട്യാല ഗോപാല നടക്കമുള്ള കമ്യുണിസ്റ്റ് നേതാക്കളുടെ ത്യാഗനിർഭരണമായ പ്രവർത്തനങ്ങളാണ് പിണറായി വിജയനെന്ന പുതു തലമുറയിലെ കമ്യുണിസ്റ്റ് നേതാക്കൾക്ക് വളരാനും പന്തലിക്കാനും അവസരമൊരുക്കിയത്. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ ഗുരുവായിരുന്നു പാണ്ട്യാല ഗോപാലൻ '

നാട്ടുകാർ ഗോപാലൻ മാഷെന്ന് സ്‌നേഹപുരസരം വിളിക്കുന്ന പാണ്ട്യാല ഗോപാലൻ, ചെറായി അനന്തൻ തുടങ്ങി ഒരു പറ്റം നേതാക്കൾ കോട്ടയം തമ്പുരാനെതിരെ നടത്തിയ എണ്ണമറ്റ ജന്മിത്വ വിരുദ്ധ കർഷക സമരങ്ങളുടെ ഫലമായാണ് പിണറായി ഗ്രാമത്തിൽ കോൺഗ്രസിനെ മറികടന്നു കൊണ്ട് കമ്യുണിസ്റ്റ് പാർട്ടിവേരുറപ്പിക്കാനിടയാക്കിയത്.കൊടും ക്ഷാമ കാലത്ത് കോട്ടയം തമ്പുരാൻ വാരം പാട്ടം അളവിന്റെ പേരിൽ നടത്തിയ കൊടും ചൂഷണത്തിനെതിരെ കർഷകരെയും കർഷക തൊഴിലാളികളെയും സംഘടിപ്പിച്ച് നടത്തിയ കുടിയാന്മാരുടെ ജാഥ ജന്മിത്വത്തെ വിറകൊള്ളിച്ചിരുന്നു.

കോട്ടയം മലബാറിലെ തമ്പുരാന്റെ കൊട്ടാരത്തിലേക്ക് നടത്തിയ 'ജാഥ നാടുവാഴി ഭരണത്തിന്റെ കിങ്കരന്മാരും ബ്രിട്ടീഷ് പൊലിസുകാരും തടഞ്ഞുവെങ്കിലും ചൂഷണത്തിനെതിരെയുള്ള കനത്ത താക്കീതായി മാറി. കമ്യുണിസ്റ്റ് പാർട്ടി പിളരും മുൻപെ എൻ.ഇ.ബാലറാമി യി രു ന്നു പിണറായിയിലെ അറിയപ്പെടുന്ന കമ്യുണിസ്റ്റ് പാർട്ടി നേതാവ് മാർക്‌സിയൻ പ്രത്യയശാസ്ത്രത്തിൽ ഏറെ അവഗാഹമുള്ള ബാലറാം പിണറായി പ്രദേശത്തു നിന്നും കമ്യുണിസ്റ്റ് പാർട്ടി നേതൃതലത്തിലേക്ക് ഉയർന്ന നേതാക്കളിലൊരാളായിരുന്നു.

തൊട്ടടുത്ത ഗ്രാമമായ പെരളശേരിക്കാരനായ എ.കെ.ജിയെന്ന എ.കെ ഗോപാലനായിരുന്നു ജനസ്വാധീനമുള്ള മറ്റൊരു കമ്യുണിസ്റ്റ് പാർട്ടി നേതാവ് പെരളശേരി സ്‌കുളിലെ അദ്ധ്യാപകൻ കുടിയായിരുന്ന എ.കെ.ജിയുമായി ഏറെ ഹൃദയബന്ധം പുലർത്തിയ നേതാക്കളിലൊരാളായിരുന്നു പാണ്ട്യാല ഗോപാലൻ. കോൺഗ്രസുകാരനായി പ്രവർത്തിക്കുന്ന കാലയളവിൽ തന്നെ എ.കെ.ജി യുമായി വളരെ അടുപ്പം ഇദ്ദേഹത്തിനുണ്ടായിരുന്നു. അക്കാലത്തെ കമ്യുണിസ്റ്റ് നേതാക്കളെല്ലാം പിണറായിയിലെ ഗോപാലൻ മാഷുടെ വീട്ടിൽ നിത്യ സന്ദർശകരായിരുന്നു. പാണ്ട്യാലയുടെ ഭാര്യയുണ്ടാക്കുന്ന ഭക്ഷണത്തിന്റെ കൈപ്പുണ്യ മറിയാത്തവരായി ആരുമുണ്ടായിരുന്നില്ല.

കമ്യുണിസ്റ്റ് പാർട്ടി നേതാക്കളെ പൊലിസ് വേട്ടയാടിയിരുന്ന കാലത്ത് കൃഷ്ണപിള്ളയും ഇ എം.എസും അടക്കമുള്ള നേതാക്കൾക്ക് ചെറു മാവിലായിയിലും പാറപ്രത്തും ഒളിവിൽ താമസിപ്പിക്കാൻ സൗകര്യമൊരുക്കിയത് പാണ്ട്യാല ഗോപാലനായിരുന്നു. രാത്രി ഏറെ വൈകി പുഴയിൽ തോണിയിൽ കടത്തിയാണ് കൃഷ്ണപിള്ളയടക്കമുള്ള നേതാക്കളെ ഒളിവു കേന്ദ്രങ്ങളിലെത്തിച്ചിരുന്നത്. ചെറു മാവിലായിയിലെ കൊട്ടൻ എന്ന കർഷക തൊഴിലാളിയുടെ വീട്ടിൽ ഒളിവിൽ കഴിഞ്ഞ കാലത്തെ കുറിച്ച് പിൽക്കാലത്ത് തന്റെ ആത്മകഥയിൽ. ഇ എം.എസ് തന്നെ എഴുതിയിട്ടുണ്ട്.

എം വിരാഘവനായിരുന്നു അന്നത്തെ കമ്മ്യുണിസ്റ്റ് പാർട്ടിയിലെ തീപ്പൊരിയായ യുവ നേതാവ്. അഭിവക്ത കമ്യുണിസ്റ്റ് പാർട്ടിയുടെ പിളർപ്പോടെ എൻ.ഇ.ബാലറാമടക്കമുള്ള നേതാക്കൾ സിപിഐയിൽ തന്നെ നിലനിന്നപ്പോൾ എ.കെ.ജി യുടെ സ്വാധീനത്താൽ പാണ്ട്യാല ഗോപാല നടക്കമുള്ളവർ പുതുതായി രൂപീകരിച്ച സിപിഎമ്മിലേക്ക് ചേക്കേറി.പിന്നീട് കണ്ണുരിൽ നടന്നത് ആധിപത്യത്തിനായുള്ള ഇരു കമ്യുണിസ്റ്റ് പാർട്ടികളുടെയും ആഭ്യന്തര സമരമായിരുന്നു. നേതാക്കളുണ്ടായിരുന്നുവെങ്കിലും അണികളില്ലാത്തത് സിപിഐയെ ശോഷിപ്പിച്ചു. താഴെ വെയ്‌ക്കെടാ വലതാ ചെങ്കൊടിയെന്ന മുദ്രാവാക്യമുയർത്തി സിപിഎം നടത്തിയ പ്രചണ്ഡ പ്രചരണങ്ങളും വലതുപക്ഷ വ്യതിയാനവും സിപിഐയെ സംഘടനാപരമായി ഏറെ ദുർബലപ്പെടുത്തി. അടിയന്തിരാവസ്ഥയിൽ കോൺഗ്രസിനൊപ്പം ഭരിച്ച സിപിഐയെ ജനങ്ങളിൽ നിന്നും ഒറ്റപ്പെടുത്താൻ സിപിഎം നടത്തിയ രാഷ്ട്രീയ നീക്കങ്ങൾക്ക് കഴിഞ്ഞു.

പിന്നീട് വർഷങ്ങൾ കഴിഞ്ഞ് 1986 ജൂൺ 26 ന് ബദൽ രേഖയുടെ പേരിൽ എം.വി രാഘവനെ സിപിഎം പുറത്താക്കിയതാണ് പാർട്ടി നേരിട്ട വലിയ പ്രതിസന്ധികളി കളിലൊന്ന്. പാർട്ടിയിലെ തീപ്പൊരി നേതാവായ എം.വി രാഘവന്റെ കൂടെ പോകാൻ വലിയൊരു വിഭാഗം നേതാക്കൾ തയ്യാറായി. തന്റെ പുതിയ പാർട്ടിയായ സി.എംപി തൃശൂരിൽ വെച്ച് രുപീകരിച്ചതിനു ശേഷം പാർട്ടിയെ ശക്തിപ്പെടുത്താനായി ഏറെ എതിർപ്പുകൾ മറികടന്നു കൊണ്ടും നാടെങ്ങും ഓടി നടക്കുകയായിരുന്നു എം.വി രാഘവൻ. ഇതിന്റെ ഭാഗമായി പാണ്ട്യാല ഗോപാലൻ മാഷെയും തേടിയെത്തിയെങ്കിലും അദ്ദേഹം പോകാൻ തയ്യാറായില്ല.

പാർട്ടി വിട്ടൊരു കളിക്കുമില്ലെന്നായിരുന്നു പാണ്ട്യാലയുടെ നിലപാട്. അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരിക്കെയാണ് എം വിആർ പാർട്ടിയിൽ നിന്നും പുറത്താവുന്നത്. ബദൽ രേഖയുടെ പേരിൽ എം വിആർ പാർട്ടി വിട്ടപ്പോൾ കണ്ണുരിലെ ഒന്നാംനിര നേതാക്കൾ പലരും അദ്ദേഹത്തോടൊപ്പം പോയി. പ്രതിസന്ധിയുടെ ചുഴിയിൽപ്പെട്ട കണ്ണുരിലെ സിപിഎമ്മിനെ പുനഃസംഘടിപ്പിക്കുന്നതിനായി ഇ.എം.എസ് കണ്ടെത്തിയ മറുമരുന്നായിരുന്നു തലശേരി ഏരിയയിലെ ഒരു സാധാരണ നേതാവായിരുന്ന പിണറായി വിജയൻ.നേതാക്കളൊഴിഞ്ഞ സിപിഎമ്മിനെ ശക്തിപ്പെടുത്തുകയെന്ന ദൗത്യമാണ് രാഘവന്റെ ശിഷ്യന്മാരിലൊരാളായ പിണറായിയെ ഇ എം.എസ് ഏൽപ്പിച്ചത്.അതിന് എന്തു മാർഗവും സ്വീകരിക്കാമെന്നായിരുന്നു പാർട്ടി ലൈൻ. അടിക്ക് അടി കൊല്ലിന് കൊല്ല് എന്നിങ്ങനെ ഹമുറാബി രീതിയിലായിരുന്നു പിണറായിയുടെ തേരോട്ടം ഇതോടെ

86 ൽ രാഘവന്റെ കുടെ പോയവർക്ക് തീർത്താ ദുരിതങ്ങളും കൊടും ക്രൂരതകളും ഏറ്റുവാങ്ങേണ്ടി വന്നു. പിണറായിയിൽ നിന്നും പാണ്ട്യാല ഗോപാലൻ മാഷിനെ സി.എംപി യിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ മകനായ ഷാജി പാണ്ട്യാല യെ (56) കൂടെ കൂട്ടാൻ എം.വി ആറിന് കഴിഞ്ഞു.തലശേരിയിൽ പി.ജി വിദ്യാർത്ഥിയും തീപ്പൊരി പ്രാസംഗികനും മാർക്‌സിയൻ പ്രത്യയശാസ്ത്രത്തിൽ അവഗാഹവുമുള്ള എസ്.എഫ്.ഐ നേതാവുമായിരുന്നു ഷാജി.പ0ന കാലത്ത് തന്നെ സിപിഎം തലശേരി കടപ്പുറം ബ്രാഞ്ച് കമ്മിറ്റി അംഗവുമായിരുന്നു.

പിണറായി ഓലയമ്പലത്ത് വെച്ച് നടന്ന സി.എംപി പൊതു സമ്മേളനത്തിൽ വച്ചാണ് ഷാജി സി.എംപി യിലേക്ക് ചേരുന്നത്. തന്റെ രാഷ്ടിയ ഗുരുവിന്റെ മകൻ എം വി രാഘവനൊപ്പം പോയത് പിണറായി സംഘത്തിനെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. സി.എംപിയിലേക്ക് പോയെന്ന് മാത്രമല്ല കേരളമാകെ പുതിയ പാർട്ടിക്കായി പൊതുയോഗങ്ങളിൽ ചാട്ടുളി പ്രസംഗം നടത്താനും ഷാജി പാണ്ട്യാല ഓടി നടന്നു. സിപിഎമ്മിന്റെ മസ്തകത്തിനേറ്റ അടികളായിരുന്നു ആ പ്രസംഗങ്ങൾ ഇതോടെ പാർട്ടിയുടെ സ്ഥാപാക നേതാവിന്റെ മകനെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടാനും ശബ്ദം പുറത്തു വരാതിരിക്കാനുമുള്ള ഗൂഢാലോചന തുടങ്ങി.

തലശേരിയിൽ സായാഹ്നം എന്ന പേരിൽ ഒരു പത്രം നടത്തി വരികയായിരുന്നു ഷാജി പാണ്ട്യാലയന്ന്.നഗരത്തിൽ നിന്നും പിണറായിയിൽ ബസിറങ്ങിയപ്പോഴാണ് ഷാജിയെ വധിക്കാൻ ശ്രമിക്കുന്നത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിനടുത്തെ കടയ്ക്കു പുറകിൽ ഒളിച്ചു നിന്ന ഒരു സംഘമാളുകൾ ദേഹത്ത് ചാടി വീണ് ചവുട്ടി വീഴ്‌ത്തി ഇരുമ്പ് വടി കൊണ്ട് കൈയും കാലും അടിച്ചു തകർത്തു.

തലയുടെ പിൻഭാഗം അടിച്ചു പൊളിച്ചു അൽപ്പനേരം കഴിഞ്ഞ് ഞെരക്കം പോലും നിലച്ചപ്പോൾ .മരിച്ചെന്ന് കരുതിയാണ് അക്രമം നിർത്തിയത്.വീണു കിടക്കുന്ന ഷാജിക്ക് ചുറ്റും അക്രമികൾ ആശുപത്രിയിലെത്തിക്കാതിരിക്കാൻ ആയുധങ്ങളുമായി കാവൽ നിന്നു മണിക്കൂറുകൾ കഴിഞ്ഞ് കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ മമ്പറത്ത് നിന്ന് ജീപ്പുമായി പാർട്ടി പ്രവർത്തകരോടൊപ്പം വന്നാണ് ഷാജിയെ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.നില ഗുരുതരമായതിനെ തുടർന്ന് പിന്നീട് മംഗലാപുരത്തേക്ക് മാറ്റി.

മാസങ്ങളുടെ ചികിത്സയ്ക്കു ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചു വന്നതെങ്കിലും ഒന്നിനും കൊള്ളാത്ത ദേഹവുമായി ജീവച്ഛവമായി ജീവിക്കുകയാണ് ശിഷ്ടകാലം. തന്നെ വധിക്കാൻ ശ്രമിച്ചതിനു പിന്നിൽ പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണെന്നാണ് ഇന്നും ഷാജി പാണ്ട്യാല ആരോപിക്കുന്നത്. സ്വന്തം നാട്ടിൽ മറ്റു പാർട്ടിക്കാരുണ്ടായി കൂടെയെന്ന ഏകാധിപത്യ മനസ്ഥിതിയും അസഹിഷ്ണുതയുമാണ് തന്നെ വധിക്കാൻ തീരുമാനിച്ചതിന് പിന്നിൽ.ഒ രു പക്ഷെ ടി.പി ചന്ദ്രശേഖരന് മുൻപേ സിപിഎം വധിക്കാൻ തീരുമാനിച്ച ഒരു രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ് താനെന്നും ഷാജി ചുണ്ടിക്കാട്ടി. താൻ ജിവനു തുല്യം സ്‌നേഹിക്കുകയും ചോരയും നീരും കൊടുത്ത് വളർത്തുകയും ചെയ്ത പാർട്ടി തന്നെ തന്റെ മകനെ കൊല്ലാൻ ശ്രമിച്ചതിൽ അച്ഛൻ അങ്ങേയറ്റം മാനസിക സംഘർഷത്തിലായിരുന്നു.

പിൽക്കാലത്ത് നല്ല ആരോഗ്യത്തോടെ ജീവിച്ചിരുന്നു അദ്ദേഹത്തിന്റെ മരണത്തിന് തന്നെ വേഗത്തിലാക്കാൻ കാരണമായത് ഈമാനസിക സമ്മർദ്ദമാണെന്നും പാണ്ട്യാല മുക്കിലുള്ള തന്റെ പഴയ തറവാട്ട് വീട്ടിലിരുന്ന് ഷാജി പറഞ്ഞു. ങ്ങത്യാവശ്യം എഴുത്തും പരന്ന വായനയുമുള്ള ഷാജി തലശേരി കേന്ദ്രീകരിച്ച് പത്രപ്രവർത്തനം നടത്തിയിരുന്നുവെങ്കിലും ഇപ്പോഴതില്ല അന്നത്തെ അക്രമത്തിൽ കൈകളുടെ മണി ബന്ധമറ്റു കാൽപ്പാടുകളുടെ ചിരട്ടപൊട്ടി. നടക്കാൻ തന്നെ കഴിയാത്ത സാഹചര്യമാണ്. അന്നത്തെ അക്രമമാണ് തന്റെ ജീവിതം തകർത്ത തെന്നും ഒരു തൊഴിൽ പോലും ചെയ്തു ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും ഷാജി പാണ്ട്യാല പറഞ്ഞു.