മുഴപ്പിലങ്ങാട്: സി.പി. എം പാർട്ടി കോൺഗ്രസ്പ്രചാരണത്തിന്റെ ഭാഗമായി മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻബീച്ചിൽ ആയിരം പട്ടങ്ങൾ ആകാശത്തേക്ക് പറത്തിവിട്ടു. എടക്കാട് ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിലാണ് വ്യത്യസ്തപരിപാടി നടത്തിയത്. ഇന്നലെ വൈകുന്നേരം നടന്ന പരിപാടിയിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള വൻജനാവലി പങ്കെടുത്തു.

പരിപാടിയോടനുബന്ധിച്ചു ഡി.ജെ ബാൻഡ് വാദ്യം,ബോട്ട് റെയ്സ് എന്നിവയുമുണ്ടായിരുന്നു. പരിപാടി ഡി.വൈ. എഫ്. ഐ അഖിലേന്ത്യാപ്രസിഡന്റ് എ. എ റഹീം ഉദ്ഘാടനം ചെയ്തു. സി.പി. എം ജില്ലാസെക്രട്ടറി എം.വി ജയരാജൻ, സംസ്ഥാന കൺട്രോൾകമ്മിഷൻ ചെയർമാൻ എൻ. ചന്ദ്രൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ എന്നിവർ പങ്കെടുത്തു. എം.കെമുരളി അധ്യക്ഷനായി.