പെരുംമ്പാവൂർ: ഭാര്യസഹോദരൻ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതായുള്ള പരാതിയിൽ പൊലീസ് വിളിച്ചതുപ്രകാരം സ്റ്റേഷനിലെത്തിയപ്പോൾ എസ് ഐ ക്രൂരമായി മർദ്ദിച്ചതായി യുവാവിന്റെ വെളിപ്പെടുത്തൽ. മർദ്ദനത്തിൽ ചെവിക്ക് കാര്യമായി തകരാർ സംഭവിച്ചെന്നും മുതുകിന് ഇടിയേറ്റതിനാൽ നട്ടെല്ലിന് വേദനയുണ്ടെന്നും ആശുപത്രിയിൽ ചികത്സയിൽക്കഴിയുന്ന അല്ലപ്ര തേലമ്പുറം വീട്ടിൽ ഷെഫിൻ (24) പറഞ്ഞു. കവിളിൽ അടിക്കുകയും കുനിച്ച് നിർത്തി ഇടിച്ചതായും ഷെഫിൻ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

മർദ്ദനമേറ്റതിനെത്തുടർന്ന് നേരത്തേ ഇയർ ബാലൻസിങ് പ്രശ്‌നങ്ങളുള്ള യുവാവ് ബന്ധുക്കളെ വിളിച്ച്വരുത്തി ആശുപത്രിയിൽ ചികിൽസ തേടുകയായിരുന്നു. വിദഗ്ധ ചികിൽസക്ക് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനുള്ള ഒരുക്കത്തിലാണ് യുവാവിന്റെ ബന്ധുക്കൾ. മർദ്ദന ഭാര്യാസഹോദരനായ നൗഫലിനെതിരെ ഷെഫിൻ കഴിഞ്ഞ വെള്ളിയാഴ്‌ച്ച പെരുമ്പാവൂർ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.ഇതെത്തുടർന്ന് ഷെഫിനോടും നൊഖലിനോടും ഇന്നുരാവിലെ സ്റ്റേഷനിൽ ഹാജരാകണമെന്ന് പൊലീസ് അറിയിച്ചിരുന്നു.

താൻ രാവിലെ സ്റ്റേഷനിൽ എത്തിയെന്നും ഈയവസരത്തിൽ നൗഫലിനെ മാറ്റിനിർത്തി എസ് ഐ സംസാരിച്ചെന്നും പ്രശ്നം പിന്നീട് തന്നോട് സംസാരിച്ച് പ്രശ്നം രമ്യതയാലാക്കാൻ എസ് ഐ ശ്രമിച്ചെന്നും പരാതിയിൽ ഉറച്ചുനിൽക്കുകയാണെന്ന് താൻ വ്യക്തംമാക്കിയപ്പോൾ എസ് ഐ അകത്തേമുറിയിൽക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്നുമാണ് ഷെഫിൻ വെളിപ്പെടുത്തുന്നത്.

പരാതിയുമായി എത്തിയ ഷെഫിനെയും നൗഫലിനെ വിളിച്ച് സംസാരിക്കുക മാത്രമാണ് ചെയ്തതെന്നും കേസെടുക്കേണ്ടതായി പരാതിയിൽ ഒന്നുമില്ലെന്ന നിലപാടിലാണ് പെരുമ്പാവൂർ പൊലീസ്. പൊലീസ് സ്റ്റേഷനിൽ വച്ച് ഇരുവരും തമ്മിലുള്ള പ്രശ്നം പറഞ്ഞുതീർത്തെന്നും ഇതിനുശേഷം പുറത്തേയ്ക്കിറങ്ങിയ നൗഫലും ഷെഫീക്കും സ്റ്റേഷന്റെ മുറ്റത്തുവച്ച് തമ്മിൽ തല്ലിയെന്നും ഇതെത്തുടർന്ന് ഇരവരെയും എസ് ഐ കസ്റ്റഡിയിൽ എടുത്തെന്നും രണ്ടെണ്ണം പൊട്ടിച്ചെന്നുമുള്ള വിവരവും പ്രചരിക്കുന്നുണ്ട്.എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

നൗഫലിന്റെ സഹോദരിയെയാണ് ഷെഫീക്ക് വിവാഹം കഴിച്ചിട്ടുള്ളത്. ഇത് പ്രേമാവിവാഹമായിരുന്നെന്നും ഇതിനുശേഷം ഷെഫീക്കും നൗഫലും ശത്രുക്കളായി മാറിയെന്നും നേർക്കുനേർ കണ്ടാൽ ഇരുവരും വാക്കേറ്റവും ഉന്തുംതള്ളുമൊക്കെ പതിവായിരുന്നെന്നുമാണ് നാട്ടിൽ പ്രചരിച്ചിട്ടുള്ള വിവരം.കഴിഞ്ഞ ദിവസം നേരിൽ കണ്ടപ്പോൾ നൗഫൽ തന്നെ വാഹനം ഇടപ്പിച്ച് കൊല്ലാൻ ശ്രമിച്ചതായിട്ടാണ് ഷെഫീക്കിന്റെ വെളിപ്പെടുത്തൽ.