കുവൈത്ത് സിറ്റി: ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്കുള്ള സർവീസുകളുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടില്ലെന്ന് എയർ ഇന്ത്യ. വ്യാജപ്രചാരണങ്ങളിൽ യാത്രക്കാർ വഞ്ചിതരാകരുതെന്ന് വിമാന അധികൃതർ അറിയിച്ചു. ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്കുള്ള സർവീസുകളിൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടില്ല.

ബുക്കിങ് ആരംഭിക്കുന്നതിനായി ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിന്റെയും വ്യോമയാന ഡയറക്ടറേറ്റിന്റെയും അനുമതി കാത്തിരിക്കുകയാണെന്നും ഇതുവരെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിക്കുകയോ ബുക്കിങ് തുടങ്ങുകയോ ചെയ്തിട്ടില്ലെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. വിമാന ഷെഡ്യൂളുകളും ടിക്കറ്റ് നിരക്കുകളും പ്രഖ്യാപിച്ചെന്ന തരത്തിൽ പോസ്റ്ററുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.