ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ തിരഞ്ഞെടുപ്പു നടത്തുന്നത് നീട്ടിവയ്ക്കണമെന്നു സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രാലയം സുപ്രീം കോടതിയോട് അഭ്യർത്ഥിക്കുമ്പോൾ അതിൽ നിറയ്ക്കുന്നത് യുദ്ധ സാധ്യത. ഈ മാസം 10നു പ്രഖ്യാപിച്ചിരുന്ന തിരഞ്ഞെടുപ്പ് മാറ്റിയ കമ്മിഷന്റെ ഉത്തരവ് സുപ്രീം കോടതി ബെഞ്ച് റദ്ദാക്കിയിരുന്നു. തുടർന്ന് മെയ്‌ 14നു തിരഞ്ഞെടുപ്പു നടത്തണമെന്നു നിർദ്ദേശിക്കുകയും ചെയ്തു. ഇത് തടയാനാണ് പുതിയ നീക്കം.

രാജ്യത്തെ രാഷ്ട്രീയ അസ്ഥിരത, വർധിച്ചുവരുന്ന ഭീകരവാദം എന്നിവയോടൊപ്പം ഇന്ത്യയുമായുള്ള യുദ്ധഭീഷണിയും പാക്കിസ്ഥാൻ സർക്കാർ ചർച്ചയാക്കുന്നു. രാഷ്ട്രീയമായി നിർണായകമായ പഞ്ചാബ് പ്രവിശ്യയിലെ തിരഞ്ഞെടുപ്പ് രാജ്യത്തെ വംശീയ പ്രശ്നങ്ങൾ, ജല തർക്കങ്ങൾ തുടങ്ങിയവ മുതലെടുക്കാൻ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചർച്ചയ്ക്ക് ക്ഷണിച്ച് പാകിസഥാാൻ പ്രധാനമന്ത്രി ഷഹബാസ് ശരീഫ് മാസങ്ങൾക്ക് മുമ്പ് സമാധാന സന്ദേശം നൽകിയിരുന്നു. മൂന്ന് യുദ്ധങ്ങളിലൂടെ നഷ്ടങ്ങളല്ലാതെ വേറൊന്നും നേടാൻ സാധിച്ചിട്ടില്ല. സമാധാനമാണ് പ്രധാനമെന്നും പാക പ്രധാനമന്ത്രി ഷഹബാസ് ശരീഫ് വ്യക്തമാതക്കി. യു.എ.ഇ സന്ദർശനവേളയിൽ അൽ അറബീയ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പാക് പ്രധാനമന്ത്രിയുടെ പരാമർശം.

പാക്കിസ്ഥാൻ സാമ്പത്തികമായി അരക്ഷിതാവസ്ഥയിലാണ്. ചൈനയിൽ നിന്ന് കടമെടുത്ത് മുടിഞ്ഞു. ഇതോടെ സാമ്പത്തിക സ്ഥിതി താറുമാറാക്കി. കോവിഡും പാക്കിസ്ഥാനെ തളർത്തി. പലയിടത്തും ആഭ്യന്തര യുദ്ധ ഭീഷണിയുമുണ്ട്. ഇതിനൊപ്പം സർക്കാരിന് പിന്തുണയും കുറയുന്നു. അതുകൊണ്ടാണ് ഇലക്ഷനോട് പാക് സർക്കാരിന് താൽപ്പര്യം കുറയുന്നത്. എന്നാൽ അതും ഇന്ത്യൻ പ്രതിരോധമെന്ന തന്ത്രത്തിലേക്ക് കൊണ്ടു വന്ന് പ്രാദേശിക പിന്തുണ ആർജ്ജിക്കാനാണ് സർക്കാരിന്റെ ശ്രമം. ഈ സാഹചര്യത്തിൽ ഇന്ത്യ അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കും.

ഇനി ഒരു യുദ്ധം താങ്ങാനാകില്ല. വളരെ നിർണായകമായ ഒരു ചർച്ചക്ക് ഇന്ത്യ ഇനിയെങ്കിലും തയ്യാറാകണം. അതിനായി മോദിയെ ഞാൻ വ്യക്തിപരമായി ക്ഷണിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഏറ്റവും ദുരിതപൂർണമായ മറ്റു ജീവൽപ്രശ്നങ്ങളിലേക്ക് ശ്രദ്ധ തിരിക്കണം. യുദ്ധംകൊണ്ട് ഒരു ലാഭവും ഒരു രാജ്യത്തിനും ഉണ്ടാകാൻ പോകുന്നില്ലെന്നും പാക് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഉരസലുകളേയുമാണ് ഇന്ത്യാ-പാക്കിസ്ഥാൻ ഏറ്റുമുട്ടലുകൾ എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ഇന്ത്യയും പാക്കിസ്ഥാനും സ്വാതന്ത്ര്യാനന്തരം ഒരു അപ്രഖ്യാപിത യുദ്ധമുൾപ്പെടെ നാലു വലിയ യുദ്ധങ്ങൾ ചെയ്തിട്ടുണ്ട്. അതുകൂടാതെ ഇരു രാജ്യങ്ങളും തമ്മിൽ ചെറുതും വലുതുമായ അതിർത്തി തർക്കങ്ങളും സൈനിക വിന്യാസങ്ങളും ഉണ്ടായിട്ടുണ്ട്.

1971-ലെ ഇന്ത്യാ-പാക്കിസ്ഥാൻ യുദ്ധമൊഴികെ എല്ലാ പ്രധാന തർക്കങ്ങൾക്കും കാരണം കാശ്മീർ പ്രശ്‌നമായാണ് കണക്കാക്കപ്പെടുന്നത്. 1971-ലെ യുദ്ധം കിഴക്കൻ പാക്കിസ്ഥാൻ പ്രശ്‌നം മൂലമുണ്ടായതാണ്. ഇരു രാജ്യങ്ങളും തമ്മിൽ നാല് യുദ്ധങ്ങളാണ് നടന്നിട്ടുള്ളത്. 1947, 1965, 1971, 1999 എന്നീ വർഷങ്ങളിലാണ് യുദ്ധം നടന്നത്. ഇതെല്ലാം തിരിച്ചടിയായെന്ന് സമ്മതിച്ച പാക്കിസ്ഥാൻ വീണ്ടും യുദ്ധ ഭീഷണി ചർച്ചയാക്കുകയാണ്.

ഇന്ത്യയ്‌ക്കെതിരെ അണ്വായുധ യുദ്ധം നടത്തുമെന്ന ഭീഷണിയുമായി പാക്കിസ്ഥാനിലെ രാഷ്ട്രീയനേതാവ് മുമ്പ് ഉയർത്തിയിരുനനു. പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) നേതാവായ ഷാസിയ മാരിയാണ് ഭീഷണിയുയർത്തിയത്. പാക്ക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തിയതിനെ ഇന്ത്യ ശക്തമായി വിമർശിച്ചിരുന്നു. ഇതിനു മറുപടിയായി നടത്തിയ പത്രസമ്മേളനത്തിലാണ് ഷാസിയ മാരിയുടെ ഭീഷണി.

''പാക്കിസ്ഥാനും ആറ്റം ബോംബ് ഉണ്ടെന്ന് ഇന്ത്യ മറക്കരുത്. ഞങ്ങളുടെ ആണവ നിലപാടെന്നത് നിശബ്ദത പാലിക്കാനുള്ളതല്ല. ആവശ്യം വന്നാൽ അത് ഉപയോഗിക്കുന്നതിൽനിന്നു പിന്നാക്കം പോകില്ല'' -ഇതായിരുന്നു ഭീഷണി