ന്യൂഡൽഹി: സെപ്റ്റംമ്പർ 11ന്റെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനുശേഷം ലോകം നടുങ്ങിയ ഭീകരാക്രമണമാണ് ഇപ്പോൾ ഹമാസ് ഇസ്രേയലിൽ ആഴിഞ്ഞുവിട്ടിരിക്കുന്നത്. പക്ഷേ തീർത്തും അപ്രതീക്ഷിതമായ ഈ ആക്രമണത്തിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ കാരണങ്ങൾ ഉണ്ടെന്നാണ് ബിബിസി അടക്കമുള്ള ലോക മാധ്യമങ്ങൾ പറയുന്നത്. ഇതിൽ ഏറ്റവും പ്രധാനം, സൗദിയും ഇസ്രയേലും തമ്മിൽ കൈകോർക്കുന്നത് തടയുകയാണെന്നാണ് വിലയിരുത്തൽ.

മധ്യപൗരസ്ത്യ ദേശത്ത് ഇപ്പോൾ ഖത്തർ ഒഴികെയുള്ള അറബ് രാജ്യങ്ങൾക്ക് ഇസ്രയേലിനോടു പഴയ ശത്രുതയില്ല. നയതന്ത്രബന്ധം സാധാരണ നിലയിലാക്കാം എന്ന നിലയിലേക്കു സൗദി അറേബ്യ മാറി. ഇങ്ങനെ അറബ്-ഇസ്രയേൽ സൗഹൃദം വിപുലമാകുമ്പോൾ ഫലത്തിൽ ഫലസ്തീൻ ജനത കൂടുതൽ നിരാശ്രയരായി ഒറ്റപ്പെടുകയാണ്. 1948 ൽ ഇസ്രയേൽ സ്ഥാപിച്ചതുമുതൽ സൗദി അറേബ്യ ആ രാജ്യത്തെ അംഗീകരിച്ചിട്ടില്ല. ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കാൻ അനുവദിക്കുംവരെ അംഗീകരിക്കില്ലെന്നായിരുന്നു സൗദിയുടെ നിലപാട്. എന്നാൽ സമീപകാലത്തു സൗദിയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇസ്രയേലുമായി ചില ധാരണകൾ ആവാമെന്നു പ്രസ്താവിക്കുകയുണ്ടായി.

സെപ്റ്റംബറിൽ യുഎസ് ടിവിക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു, ''ഇസ്രയേലുമായി സാധാരണനിലയിലുള്ള ബന്ധം ഇതാദ്യമായി യാഥാർഥ്യമാകുന്നു''. സൗദി-ഇസ്രയേൽ ബന്ധം സാധാരണനിലയിലാക്കാനായി യുഎസ് മധ്യസ്ഥതയിൽ നടന്നുവരുന്ന ഈ നയതന്ത്ര ചർച്ചകളെ ഇപ്പോഴത്തെ സംഘർഷം പ്രതികൂലമായി ബാധിച്ചേക്കുമെന്നു വിലയിരുത്തലുണ്ട്.

ഇസ്രയേലിന്റെ 9/11

ഇറാനും ഹമാസും ലബനനിലെ ഹിസ്ബുള്ളയും കൂടി ചേർന്ന് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് ഇസ്രയേലിന്റെ 9/11 എന്ന് വിശേഷിപ്പിക്കാവുന്ന ഇപ്പോഴത്തെ ഭീകരാക്രമണം. 2020 സെപ്റ്റംബറിൽ ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥയിൽ ഇസ്രയേലും യഎഇ യും സമാധാന കരാർ ഒപ്പുവെച്ചു. എബ്രഹാം ഉടമ്പടി എന്നറിയപ്പെടുന്ന ഈ കരാർ അറബ്- ഇസ്രയേൽ ബന്ധത്തിൽ ഒരു നാഴികക്കല്ല് തന്നെയായിരുന്നു. തുടർന്ന് സൗദി അറേബ്യയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരായ ബഹറൈനും എബ്രഹാം ഉടമ്പടിയുടെ ഭാഗമായി. ഇസ്ലാമിക രാജ്യങ്ങളായ സുഡാനും മൊറാക്കോയും ഇസ്രേയേലുമായി സൗഹദക്കരാർ ഒപ്പിട്ടു. ഏഇഇയിലെ ഏറ്റവും വലുതും ശക്തവുമായ രാജ്യമായ സൗദി അറേബ്യയും ഇസ്രയേലുമായി എബ്രഹാം ഉടമ്പടി ഒപ്പുവെയ്ക്കുന്നതിനുള്ള നടപടികൾ അതിവേഗം മുന്നോട്ട് നീങ്ങുന്നതിനിടയിലാണ് ഹമാസ് തെക്കൻ ഇസ്രയേലിൽ കടന്നുകയറി ആയിരത്തോളം മനുഷ്യരെ കൊന്നൊടുക്കിയത്.

ഇസ്രായലിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഭീകരസംഘടനകൾക്കെല്ലാം കോടാനുകോടികൾ ഫണ്ടായി ലഭിക്കുന്നുണ്ട്. സൗദി അറേബ്യയായിരുന്നു ഹമാസ് ഉൾപ്പെടെയുള്ള തീവ്രവാദി ഗ്രൂപ്പുകളുടെ പ്രധാന വരുമാന സ്രോതസ്. സൽമാൻ രാജകുമാരനും നെതന്യാഹുവും സമാധാനക്കരാറിലേക്ക് നീങ്ങിയാൽ ഹമാസിന്റെ മരണവ്യാപാരവും വ്യവസായവും നില്ക്കും. ഫഫഅങ്ങനെ സംഭവിച്ചാൽ മേഖലയിൽ ഷിയാ ഇറാൻ ദുർബലമാകും.

ലബനൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ഹിസ്ബുള്ള ഇറാന്റെ സൃഷ്ടിയാണ്. സുന്നി സൗദി അറേബ്യയും അവരുടെ സഹോദര രാജ്യങ്ങളായ യുഎഇയും ബഹറൈനും സുഡാനും മൊറാക്കോയും എല്ലാം കൂടി ഇസ്രയേലുമായി സന്ധി ആയാൽ ഗസ്സയിലെ ജനങ്ങളെ മനുഷ്യകവചം തീർത്ത്, ആഡംബര ജീവിതം നയിക്കുന്ന ഇസ്മായിൽ ഹനിയയെ പോലെയുള്ള ചോരക്കൊതിയൻ ഹമാസ് നേതാക്കളുടെ കഞ്ഞികുടി മുട്ടും. ആ സാഹചര്യം ഒഴിവാക്കാനാണ് ഖൊമൈനിയുടെ ഇറാനും ഹമാസും കൂടി ഒന്നിച്ച് ഇസ്രയേലിനെ ആക്രമിച്ചത്.

സ്വന്തം പൗരന്മാരുടെ ദേഹത്ത് ആരെങ്കിലും ഒരുതരി മണ്ണ് നുള്ളിയിട്ടാൽ ഏതറ്റംവരെയും പോകുന്ന രാജ്യമാണ് ഇസ്രായലെന്ന് ഹമാസിനും ഇറാനും അറിയാം. ആയിരത്തോളം ഇസ്രയേലികളെ കൊന്നൊടുക്കിയതിന് പ്രതികാരമായി സമാനതകളില്ലാത്ത ആക്രമണം ഇസ്രയേൽ ഗസ്സയ്ക്ക് നേരെ നടത്തുമെന്നും ഗസ്സയുടെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുമെന്നും ഹമാസിനും അവർക്ക് പിന്നിൽ പ്രവർത്തിച്ചവർക്കും അറിയാം. അതോടു കൂടി മുസ്ലീങ്ങളുടെ ആഗോളതലത്തിലുള്ള ജൂതവിരുദ്ധത ആളിക്കത്തുമെന്നും ഇസ്രയേലുമായി എബ്രഹാം ഉടമ്പടി ഒപ്പുവയ്ക്കുന്നതിൽ നിന്ന് സൗദി അറേബ്യ പിൻവാങ്ങുമെന്നും ഹമാസും ഇറാനും കണക്കുകൂട്ടുന്നു.

GCCയിൽ ഖത്തർ മാത്രമാണ് താലിബാൻ, അൽഖ്വയ്ദ,ഐസിസ് പോലെയുള്ള തീവ്രവാദസംഘടകളെ പിന്തുണയ്ക്കുന്ന ഏകരാജ്യം. ഹമാസ് ഇപ്പോൾ അഴിച്ചുവിട്ട മരണത്തിന്റെ കൊടുങ്കാറ്റിന് പിന്നിൽ ഖത്തറിന്റെ പരോക്ഷ പിന്തുണയും സംശയിക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ കൂടുതൽ സമാധാന ശ്രമങ്ങളിലൂടെ ഇസ്രയേൽ ശക്തമാവുന്നത് തടയുക തന്നെയാണ് ഹമാസ് ലക്ഷ്യമിട്ടത്.