വൈത്തിരി: വയനാട്ടിൽ റിസോട്ടിലെ നീന്തൽ കുളത്തിൽ വീണ് എട്ടു വയസുകാരൻ മരിച്ചു. കോഴിക്കോട് കുന്നമംഗലം സ്വദേശി ജിഷാദിന്റെ മകൻ അമൽ ഷെറഫിനാണ് മരിച്ചത്.

ഞായറാഴ്ച വൈകീട്ടോടെ പഴയ വൈത്തിരിയിലെ റിസോട്ടിലാണ് അപകടമുണ്ടായത്. നീന്തൽകുളത്തിൽ കളിക്കുന്നതിനിടെയാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.