മുംബൈ: നടി പൂനം പാണ്ഡെയെ മർദ്ദിച്ചെന്ന കേസിൽ ഭർത്താവ് സാം ബോംബെ അറസ്റ്റിൽ. തന്നെ ആക്രമിച്ചുവെന്ന് നടി മുംബൈ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് തിങ്കളാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൈയ്ക്കും മുഖത്തും പരിക്കേറ്റ പൂനം ആശുപത്രിയിൽ ചികിത്സയിലാണ്.

നേരത്തേയും ഭർത്താവ് മർദ്ദിച്ചെന്ന പരാതിയുമായി പൂനം രംഗത്തെത്തിയിരുന്നു. അന്ന് നടി പരാതി നൽകിയപ്പോൾ ഇയാളെ ഗോവൻ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് പൂനം തന്നെയാണ് പരാതി പിൻവലിച്ച് ഭർത്താവിനെ പുറത്തുകൊണ്ടുവന്നത്. ഗോവയിൽ ചിത്രീകരണത്തിന് പോയപ്പോഴായിരുന്നു സംഭവം. തങ്ങൾ തമ്മിൽ ചെറിയ പ്രശ്നങ്ങൾ മാത്രമേ ഉണ്ടായിരുന്നുവുള്ളുവെന്നും അത് പറഞ്ഞു പരിഹരിച്ചുവെന്നുമാണ് അന്ന് പൂനം പറഞ്ഞത്.