കോതമംഗലം: പൂയംകൂട്ടി വനത്തിൽ നടന്നത് കടുവകൾ തമ്മിലുള്ള ഏറ്റമുട്ടലെന്ന് സൂചന. കഴിഞ്ഞ ദിവസം പൂയംകൂട്ടി വാരിയം ആദിവാസി കോളനിക്കടുത്ത് ആനയുടെയും കടുവയുടെയും ജഡങ്ങൾ കണ്ടെത്തിയിരുന്നു.പരസ്പരം ഏറ്റുമുട്ടിയനെത്തുടർന്നാണ് ഇവ ചത്തതെന്നായിരുന്നു ഇതുസംബന്ധിച്ച് പരക്കെ പ്രചരിച്ച വിവരം.

എന്നാൽ ഇത് ശരിയല്ലന്നാണ് വനംവകുപ്പ് നടത്തിയ പ്രഥമീക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.പ്രദേശത്ത് ചത്ത കടുവയ്ക്കുപുറമെ മറ്റൊരുകടുവയുടെ സാന്നിദ്ധ്യവും ആദിവാസി കോളനിനിവാസികൾ അധികൃതർക്കുമുമ്പാകെ സ്ഥിരീകരിച്ചു.തുടർന്ന് കടുവയുടെ ജഡം കാണപ്പെട്ട പ്രദേശത്ത് അധികൃതർ വിശദമായ പരിശോധനയും തെളിവെടുപ്പും നടത്തി.

ഇതെത്തുടർന്നാണ് കടുവകൾ തമ്മിൽ ഏറ്റുമുട്ടിയെന്ന് വ്യക്തമാക്കുന്ന സൂചനകൾ അധികൃതർക്ക് ലഭിച്ചത്.ജഡങ്ങൾ പോസ്റ്റുമോർട്ടം ചെയ്ത വെറ്ററി സർജ്ജന്മാരും ഇത്തരത്തിലൊരു സാധ്യത തള്ളിക്കളയുന്നില്ല.എന്നാൽ ഇക്കാര്യം ഒദ്യോഗീകമായി സ്ഥിരീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറാവുന്നില്ല.പോസ്റ്റുമോർട്ടം സംബന്ധിച്ച ഫോറൻസിക് റിപ്പോർട്ട് ഇനിയും ലഭിച്ചിട്ടില്ലന്നും ഇതിനുശേഷമെ കൃത്യമായ വിവരം പുറത്തുവിടാനാവു എന്ന നിലപാടിലാണ് അധികൃതർ.

ആനയും കടുവയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി എന്നും ഇതിനെത്തുടർന്നാണ് ഇവ ചത്തെന്നുമായിരുന്നു ജഡങ്ങൾ കണ്ടെത്തിയതിന് തൊട്ടടുത്ത ദിവസം പരക്കെ പ്രചരിച്ച വിവരം.ജഡങ്ങൾ കണ്ടെത്തിയതായുള്ള വിവരം ലഭിച്ചതിനുപിന്നാലെ പോസ്റ്റുമോർട്ടത്തിനായി മലയാറ്റൂർ ഡി എഫ് ഒ യുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം പിറ്റേന്ന് കുട്ടംമ്പുഴ വാരിയം ആദിവാസി കോളനിക്കുസമീപത്തെ വനമേഖലയിലേക്ക് തിരിച്ചതായുള്ള വാർത്തകളും പുറത്തുവന്നിരുന്നു.

വെറ്റിനറി ഡോക്ടർമാർ ഉൾപ്പെടെ ഏകദേശം 20 ലേറെ വരുന്ന ഉദ്യോഗസ്ഥ സംഘം ബ്ലാവനയിൽ നിന്നും പുഴ കടന്ന് ദുർഘട പാതവഴി,തോരത്തമഴയിൽ 25 കിലോമീറ്ററോളം സഞ്ചരിച്ചാണ് വാരിയത്തെത്തിയത്.പോസ്റ്റുമോർട്ടം കഴിഞ്ഞ് മൃഗങ്ങളുടെ ശരീരീഭാഗങ്ങൾ ദഹിപ്പിക്കുകയായിരുന്നു.ചീഞ്ഞ് പുഴുവരിക്കുന്ന നിലയിലായിരുന്നു ആനയുടെ ജഡം.കടവയുടെ അസ്ഥികൂടമാണ് ലഭിച്ചത്.രാത്രിയോടെയാണ് ഇവർ കാടിറങ്ങിയത്.

ഇടമലയാർ ഫോറസ്റ്റ് റെയിഞ്ചോഫീസ് പരിധിയിൽപ്പെടുന്ന വനപ്രദേശത്താണ് ജഡങ്ങൾ കാണപ്പെട്ടത്.പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ,അധികൃതർ തിരിച്ചെത്തിയതുമുതൽ വിശദവിവരങ്ങൾ അറിയാൻ മാധ്യമപ്രവർത്തകർ ഇടമലയാർ റെയിഞ്ചോഫീസറുടെ ഒദ്യോഗീക നമ്പറിൽ നിരന്തരം വിളിച്ചെങ്കിലും ഈ ഉദ്യോഗസ്ഥൻ കോൾ അറ്റന്റുചെയ്യാൻ തയ്യാറായില്ല.

ഒരു വിവരവും പുറത്തുവിടരുതെന്ന് ഉന്നതാധികൃതരുടെ നിർദ്ദേശമുള്ളതിനാലാണ് ഈ ഉദ്യോഗസ്ഥൻ മാധ്യപ്രവർത്തകരിൽ നിന്നും അകലം പാലിച്ചതെന്നാണ് ഏറ്റവുമൊടുവിൽ ലഭ്യമായ വിവരം.കഴിഞ്ഞ ദിവസം ഈ ഉദ്യോഗസ്ഥൻ ഇവിടെ നിന്നും സ്ഥലംമാറിപ്പോയതായും അറിയുന്നു.ആനയും കടുവയും ചത്തത് ഏറ്റുമുട്ടലിലാണെന്ന് സ്ഥിരീകരിക്കത്തക്ക വിധത്തിലുള്ള ശാസ്ത്രീയ തെളിവുകൾ പോസ്റ്റുമോർട്ടത്തിലും ലഭിച്ചില്ലന്നാണ് അറിയുന്നത്.

ആദ്യം പുറത്തുവന്നത് ആരുടെയോ ഭാവനസൃഷ്്ടി മാത്രയായിരുന്നെന്നാണ് ഇപ്പോൾ വ്യക്തമാവുന്നത്.ഇത്തരമൊരുവിരം പ്രചരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മാധ്യമങ്ങൾ വിവരം നൽകിയ ഉദ്യോഗസ്ഥനിൽ നിന്നും ഉന്നതർ വിശദീകരണം തേടിയതായിട്ടാണ് ലഭ്യമായ വിവരം.

ഒന്നിനുപുറകെ ഒന്നായി ഒട്ടുമിക്ക മാധ്യമങ്ങളും പൂയംകൂട്ടി വനത്തിൽ കടുവയും ആനയും ഏറ്റുമുട്ടി ചത്തെന്നുവ്യക്തമാക്കുന്ന വാർത്തകൾ റിപ്പോർട്ടുചെയ്തിരുന്നു.ആന എരണ്ടക്കെട്ടുമൂലം ചത്തതെന്നാണ്ം കടുവ മറ്റൊരുകടുവയുമായി ഏറ്റുമുട്ടിയുമാണ് ചത്തതെന്നുള്ള വിവരവും പ്രചരിക്കുന്നുണ്ട്.എന്നാൽ ഇക്കാര്യവും ബന്ധപ്പെട്ട അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.

് ആന ചെരിയാൻ കാരണം എരണ്ടക്കെട്ടായിരുന്നെന്നാണ് പോസ്റ്റുമോർട്ടത്തിന് പിന്നാലെ വ്യാപകമായി പ്രചരിച്ച വിവരം.ആന ചരിഞ്ഞതിനുപിന്നാലെ ഇര തേടിയിറങ്ങിയ കടുവകൾ ആനയുടെ ജഡം കണ്ടെത്തിയതിന് സമീപം വച്ച് കണ്ടുമുട്ടിയെന്നും തുടർന്ന് ഏറ്റുമുട്ടലുണ്ടായിരക്കാമെന്നുമാണ് അധികൃതരുടെ കണക്കുകൂട്ടൽ.കടുവകളിലൊന്നിന് പ്രായക്കൂടുതൽ ഉണ്ടായിരുന്നെന്നും ഇതാണ് ചത്തെതെന്നുമാണ് പ്രദേശത്ത് നടത്തിയ തെളിവെടുപ്പിൽ വ്യക്തമായിട്ടുള്ളത്.താമസ്ഥലത്തിനടുത്ത് കടുവ സാന്നിദ്ധ്യം സ്ഥിരീകരിച്ചത് കോളനിവാസികളിൽ പരക്കെ ഭീതി സൃഷ്ടിച്ചിട്ടുണ്ട്.