ലിസ്‌ബൺ: പോർച്ചുഗീസ് സൈന്യവുമായി ചേർന്ന് പ്രവർത്തിക്കുന്ന 243 അഫ്ഗാൻ പൗരന്മാർക്കും അവരുടെ കുടുംബത്തിനും അഭയം നൽകുമെന്ന് പോർച്ചുഗൽ. പോർച്ചുഗൽ പ്രതിരോധ മന്ത്രി ജോ ഗോമെസ് ക്രേവിനോ ആണ് ഇക്കാര്യം അറിയിച്ചത്. നാറ്റോയുടെ നേതൃത്വത്തിൽ അഫ്ഗാൻ പൗരന്മാരെ ഒഴിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും പ്രതിരോധമന്ത്രി അറിയിച്ചു.

ആളുകളെ ഒഴിപ്പിക്കാനുള്ള സൈനികശേഷി പോർച്ചുഗലിന് ഇല്ലാത്തതിനാലാണ് നാറ്റോ ഒഴിപ്പിക്കൽ നടപടികൾ ഏകോപിപ്പിക്കുന്നത്. കാബൂൾ വിമാനത്താവളത്തിൽ പോർച്ചുഗീസ് സൈന്യവും നാറ്റോ ദൗത്യത്തിൽ പങ്കാളികളായിട്ടുണ്ട്. പോർച്ചുഗൽ പൗരന്മാർ ആരും തന്നെ അഫ്ഗാനിസ്ഥാനിൽ ഇല്ലെന്നാണ് വിവരം എന്നും അദ്ദേഹം പറഞ്ഞു.