തിരുവനന്തപുരം: കഥാപാത്രത്തിന്റെ പൂർണതക്ക് വേണ്ടി മേക്കോവറുകൾ നടത്താൻ മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലിന് ഒരു മടിയുമില്ല. അടുത്ത കാലത്ത് താരം ഫിറ്റ്‌നെസുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം വൈറലായിരുന്നു. 60ാം വയസിലും ലാലേട്ടൻ ആരോഗ്യ സംരക്ഷണത്തിന് കാണിക്കുന്ന അർപ്പണബോധം യുവാക്കൾക്കും പ്രചോദനമാണ്.

അത്തരത്തിൽ ലാലേട്ടന്റെ പുതിയ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ ട്രെൻഡിങ്ങാവുകയാണ്. ബോക്‌സിങ് ഗ്ലൗസണിഞ്ഞ് കിടിലൻ ലുക്കിലെത്തുന്ന ലാലിന്റെ ഫോട്ടോയാണ് വൈറലായത്.ബോക്‌സിങ് ചാമ്പ്യനായ എത്തുന്ന പുതിയ പ്രിയദർശൻ ചിത്രത്തിനായാണ് മോഹൻലാലിന്റെ തയ്യാറെടുപ്പുകളെന്നാണ് റിപ്പോർട്ടുകൾ. ചിത്രവുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് ഉടനുണ്ടാകും.

പ്രിയദർശൻ സംവിധാനം ചെയ്ത 'മരക്കാർ അറബിക്കടലിന്റെ സിംഹം' ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത 'ആറാട്ട്' എന്നിവയാണ് മോഹൻലാലിന്റെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങൾ. പൃഥ്വിരാജിന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ 'ബ്രാ ഡാഡി'യിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നത്.

ദൃശ്യം -2ന് ശേഷം ജീത്തു ജോസഫുമായി വീണ്ടും കൈകോർക്കുന്ന 'ട്വൽത്ത് മാൻ' എന്ന ചിത്രവും മോഹൻലാലിൻേറതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.