ഭുവനേശ്വർ: കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയ്‌ക്കൊപ്പം വേദി പങ്കിടരുതെന്ന് പ്രധാനമന്ത്രിയോട് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നരേന്ദ്ര മോദിക്ക് എഴുതിയ കത്തിലാണ് പ്രിയങ്ക ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഉദ്ദേശം ശരിയാണെങ്കിൽ അജയ് മിശ്രയുമായി വേദി പങ്കിടരുതെന്നും അയാളെ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നുമാണ് പ്രിയങ്ക കത്തിൽ പറഞ്ഞു.

ലഖിംപൂർ ഖേരിയിൽ കർഷക സമരത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയ സംഭവത്തിൽ അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര അറസ്റ്റിലായിരുന്നു. നാല് കർഷകരുൾപ്പെടെ 8 പേരാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. കർഷകരെ ഇടിച്ചുകൊന്ന വാഹനത്തിനുള്ളിൽ ആശിഷ് മിശ്ര ഉണ്ടായിരുന്നെന്നാണ് എഫ്‌ഐആറിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആശിഷ് മിശ്ര കർഷകർക്ക് നേരെ വെടിയുതിർത്തതായും എഫ്.ഐ.ആറിൽ പറയുന്നു. കർഷകർക്കെതിരെ നടന്ന ആക്രമണം മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമുള്ളതാണെന്നും എഫ്‌ഐആറിൽ പറയുന്നുണ്ട്.

ഉത്തർപ്രദേശിലെ ഝാൻസിയിൽ നിന്ന് ലഖ്നൗവിൽ എത്തിയ മോദി ഡിജിപി കോൺഫറൻസിൽ പങ്കെടുക്കും.