തിരുവനന്തപുരം: സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗൺ നിബന്ധനകൾ മലങ്കര ഓർത്തഡോക്‌സ് സഭയിലെ എല്ലാ വിശ്വാസികളും വൈദികരും പാലിക്കണമെന്ന് ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ അറിയിച്ചു. ആരാധനാലയങ്ങളിൽ വൈദികർക്കും അവരെ സഹായിക്കാൻ അത്യാവശ്യംവേണ്ട സഹകാർമികൾക്കും മാത്രം പ്രവേശിച്ച് വിശുദ്ധ കുർബാനയും മറ്റു ശുശ്രൂഷകളും നടത്താം.

വിശ്വാസികൾക്ക് ദേവാലയങ്ങളിൽ പ്രവേശനമുണ്ടാവില്ല. സർക്കാർ നിർദേശിച്ചിട്ടുള്ള ഉപാധികളനുസരിച്ച് നടത്തുന്ന വിവാഹങ്ങൾക്കും ശവസംസ്‌കാരങ്ങൾക്കും അനുവദിച്ചിട്ടുള്ള അത്രയുംപേർക്ക് സംബന്ധിക്കാം. എന്നാൽ, അതിതീവ്ര വ്യാപനമുള്ള പ്രദേശങ്ങളിലെ പ്രാദേശിക വിലക്കുകളും നിബന്ധനകളും പാലിക്കണമെന്നും കാതോലിക്കാ ബാവ അറിയിച്ചു.