കണ്ണൂർ: രാഷ്ട്രീയ വിവാദം നീളുന്നതിനാൽ കണ്ണുർ സർവകലാശാല മലയാളം വകുപ്പിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന്റെ നിയമനം നീട്ടിവെച്ചു. ചാൻസലർ പദവിയെ സംബന്ധിച്ചുള്ള തർക്കത്തെ തുടർന്ന് ഗവർണർ സംസ്ഥാന സർക്കാരുമായി ഇടഞ്ഞ സാഹചര്യത്തിൽ പിൻവാതിൽ നിയമനമെന്ന വിവാദത്തിൽ ഇപ്പോൾ ചെന്നു ചാടേണ്ടതില്ലെന്ന നിലപാട് സിപിഎം സ്വികരിച്ചതോടെയാണ് സർവകലാശാല വി സി പ്രൊഫ.ഗോപിനാഥ് രവീന്ദ്രൻ പ്രിയാ വർഗീസിന്റെ നിയമനത്തിൽ നിന്നും ഒരു ചുവട് പിന്നോട്ടു പോയത്.

ഇതു കൂടാതെ വി സിയുടെ തന്നെ പുനർ നിയമനം ചോദ്യം ചെയ്തു കൊണ്ടുള്ള ഹരജി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലാണ്. എന്നാൽ പ്രിയാ വർഗീസിന്റെ നിയമനകാര്യത്തിൽ വി സി നിയമോപദേശം തേടിയിട്ടുണ്ടെന്നും ഇതു ലഭിച്ചാലുടൻ തീരുമാനമെടുക്കുമെന്ന് സർവകലാശാല അധികൃതർ പറഞ്ഞു. മലയാളം അസോസിയേറ്റ് പ്രൊഫസർ ഇന്റർവ്യൂവിൽ പ്രിയാ വർഗീസിന് ഒന്നാം റാങ്ക് ലഭിച്ചതായി അനൗദ്യോഗിക വിവരം മാത്രമേ ഇപ്പോൾ പുറത്തു വന്നിട്ടുള്ളു. പ്രിയയെ നിയമിച്ചുകൊണ്ടുള്ള വി സിയുടെ ഉത്തരവ് സിൻഡിക്കേറ്റ് അംഗീകരിക്കുമ്പോൾ മാത്രമേ വിവരം പുറത്തു വരികയുള്ളുവെന്നാണ് സൂചന.

ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം കാലയളവ് അദ്ധ്യാപനകാലമായി പരിഗണിക്കുന്നതു സംബന്ധിച്ച ഉന്നയിച്ച് സേവ് യൂനിവേഴ്‌സിറ്റി ക്യാംപയിൻ കമ്മിറ്റി പ്രിയയുടെ യോഗ്യത ചെയ്തത തോടെയാണ് സംഭവം വിവാദമായത്. ഇതിനു തൊട്ടുപിന്നാലെയാണ് കണ്ണൂർ വി സിയുടെ പുനർ നിയമനവും നടന്നത് '

ഫാക്കൽറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (എഫ്‌ഐപി) കാലയളവ് അദ്ധ്യാപനകാലമായി പരിഗണിക്കുന്നതു സംബന്ധിച്ച തർക്കം ഉന്നയിച്ച് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ കമ്മിറ്റി പ്രിയയുടെ യോഗ്യത ചോദ്യം ചെയ്തതോടെയാണു നിയമനം വിവാദമായത്. തൊട്ടുപിറകെ, ഗോപിനാഥ് രവീന്ദ്രനു കണ്ണൂർ വിസിയായി പുനർനിയമനം നൽകിയതും വിവാദത്തിലായി.

അതേസമം കൃത്യമായി ചട്ടങ്ങൾ പാലിച്ച് നടന്ന നിയമനം ഒന്നരവർഷത്തിന് ശേഷം ഇപ്പോൾ വിവാദമാക്കിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നാണ് ഡോ.പ്രിയയുടെ പ്രതികരമം. ഇത്തരം വിവാദങ്ങൾ വരുമ്പോൾ യോഗ്യതയും പ്രവർത്തിപരിചയവുമൊന്നും പരിഗണിക്കാതെ, രാഷ്ട്രീയ നേതാവിന്റെ ഭാര്യ എന്ന ഒറ്റ ലേബലിൽ മാത്രം ചർച്ചയാകുന്നതിൽ ഒരു സ്ത്രീ എന്ന നിലയിൽ തനിക്ക് വിഷമമുണ്ടെന്നും ഡോ. പ്രിയ വർഗീസ് പറഞ്ഞിരുന്നു.

ഡെപ്യൂട്ടേഷനിൽ ഈ പോസ്റ്റിലേക്ക് ഞാൻ അപേക്ഷിക്കുമ്പോൾ വേറെ ഒരു ഉദ്യോഗാർത്ഥി മാത്രമാണ് ഇതിലേക്ക് അപേക്ഷിച്ചിരുന്നത്. സർക്കാർ സർവ്വീസിലല്ലാത്ത ആളായതിനാൽ ഈ പോസ്റ്റിലേക്ക് പരിഗണിക്കാനാകില്ല. അക്കാര്യം അദ്ദേഹത്തെ യൂണിവേഴ്സിറ്റി രേഖാമൂലം അറിയിച്ചിരുന്നു എന്നാണ് അറിയാൻ സാധിച്ചത്. പലർക്കും ഈ പോസ്റ്റിലേക്ക് വരാൻ താൽപര്യമില്ലാത്തതിനാൽ അപേക്ഷകർ കുറവായിരിക്കും. അതുകൊണ്ട് തന്നെ അവസാനം ഞാൻ മാത്രമാണ് ഈ പോസ്റ്റിലേക്ക് ആപ്ലിക്കന്റായി ഉണ്ടായിരുന്നത്. ചട്ടങ്ങൾ അനുസരിച്ച് നടന്നിട്ടുള്ള നിയമനം തന്നെയാണ് ഇത്.

ഡിഫൻസ് മിനിസ്ട്രിയിൽ എക്സാമിനർ 3 എന്നുള്ള പോസ്റ്റിൽ ജോലി ചെയ്തിട്ടുണ്ട്, കോളേജിൽ എട്ട് വർഷത്തിൽ അധികം സർവ്വീസുണ്ട്. പി.എച്ച്.ഡി അടക്കം യോഗ്യതകളുമുണ്ട്. പക്ഷെ അതൊന്നും ചിത്രത്തിലേയില്ല. നമ്മൾ നേതാവിന്റെ ഭാര്യ എന്ന ഒറ്റ ലേബലിൽ മാത്രം അറിയപ്പെടുന്നതിൽ ഒരു സ്ത്രീ എന്ന നിലയിൽ എനിക്ക് വിഷമമുണ്ടെന്നുമാണ് പ്രിയ വർഗീസ് പറയുന്നത്.