തിരുവനന്തപുരം: മലയാളം സിനിമയിലെ പ്രമുഖ നിർമ്മാതാവും പാചക വിദഗ്ധനുമായ നൗഷാദ് ഗുരുതരാവസ്ഥയിൽ. തിരുവല്ലയിലെ സ്വകാര്യആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. ഒരാഴ്‌ച്ച മുമ്പ് നൗഷാദിന്റെ ഭാര്യ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നൗഷാദും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആയത്.

കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവാണ് നൗഷാദ്. പാചകരംഗത്ത് വൈദഗ്ധ്യം തെളിയിച്ച നൗഷാദിന് തിരുവല്ലയിൽ ഹോട്ടലും കാറ്ററിങ് സർവീസും ഉണ്ട്. ടിവി ചാനലുകളിലൂടെ കുക്കറി ഷോകൾ നടത്തിയും ശ്രദ്ധേയാനായിരുന്നു നൗഷാദ്. വനിതയിലും ഗൃഹലക്ഷ്മിയിലും അടക്കം പാചക കോളങ്ങളിൽ എഴുതുകയും ചെയ്തുട്ടുണ്ട്.

നൗഷാദ് ഗുരുതരാവസ്ഥയിൽ ആയെന്ന വിവരം നിർമ്മാതാക്കളുടെ സംഘടനയും അറിയിച്ചിട്ടുണ്ട്. നിർമ്മാതാവ് ആന്റോ ജോസഫിന്റെ അടക്കമുള്ളവർ ആശുപത്രിയിൽ വിവരങ്ങൾ തിരിക്കിയിട്ടുണ്ട്. നൗഷാദ് ആലത്തൂരാണ് നൗഷാദിന്റെ നി ഗുരുതരാവസ്ഥിൽ ആണെന്ന് വെളിപ്പെടുത്തിയത്.

'എന്റെ പ്രിയ സുഹൃത്ത് നൗഷാദിന്റെ ആരോഗ്യനില വളരെ ഗുരുതരമാണ്. ഇപ്പോൾ തിരുവല്ല ഹോസ്പിറ്റലിൽ വെന്റിലേറ്ററിലാണ്. അദ്ദേഹത്തിനു വേണ്ടി നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം. രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിന്റെ ഭാര്യ നമ്മളെല്ലാം വിട്ടുപിരിഞ്ഞു പോയത്. ഒരു മകൾ മാത്രമാണ് ഇവർക്കുള്ളത്.'നൗഷാദ് ആലത്തൂർ പറഞ്ഞു.