മംഗളുരു: സ്‌കൂളുകളിൽ കുട്ടികൾക്ക് മുട്ട വിതരണം ചെയ്യുന്നതിനെതിരെ പേജാവർ മഠാധിപതി സ്വാമി വിശ്വപ്രസന്ന തീർത്ഥ. 'ഓരോരുത്തർക്കും അവരവരുടെ ഭക്ഷണം തെരഞ്ഞെടുക്കാൻ അവകാശമുണ്ട്. വീടുകളിൽ അനുഷ്ഠിക്കുന്ന ഭക്ഷണശീലം മാറരുത്. കുട്ടികൾ ഇതറിയില്ല. സർക്കാർ സ്‌കൂളുകളിൽ കുട്ടികൾക്ക് മുട്ട വിതരണം ചെയ്താൽ അത് തെറ്റായ സന്ദേശമായിരിക്കും സമൂഹത്തിന് നൽകുന്നത്.കുട്ടികൾക്ക് മുട്ട നൽകുന്നതിന് പകരം അവർക്ക് പണം നൽകണമെന്ന് സ്വാമി വിശ്വപ്രസന്ന തീർത്ഥ പറഞ്ഞു.

സർക്കാർ എല്ലാ വിദ്യാർത്ഥികൾക്കും യൂണിഫോം മൾട്ടി-വിറ്റാമിൻ ശുദ്ധമായ സസ്യാഹാരം നൽകണം. അല്ലെങ്കിൽ സസ്യാഹാരികൾക്കായി പ്രത്യേക സ്‌കൂളുകൾ തുറക്കണം. സസ്യഭുക്കുകൾക്ക് മേൽ ഭക്ഷണ ശീലങ്ങൾ അടിച്ചേൽപ്പിക്കുന്നത് സർക്കാർ അവസാനിപ്പിക്കണം, ഫെഡറേഷൻ കൺവീനറും വിശ്വപ്രാണി കല്യാൺ മണ്ഡലിയുടെ കൺവീനറുമായ ദർശകൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 'വിദ്യാഭ്യാസം നൽകുക എന്നതാണ് സ്‌കൂളുകളുടെ ഉദ്ദേശ്യം. ജീവിതശൈലി മാറ്റാൻ സർക്കാർ ഇടപെടരുത്. സർകാർ ജാതി വിവേചനം ഉണ്ടാക്കരുത്.' ഇതൊരു അഭ്യർത്ഥനയാണന്ന് ഇദ്ദേഹം കൂട്ടിച്ചേർത്തു.

മംഗളൂരുവിൽ മതപരിവർത്തന പ്രവർത്തനങ്ങൾ കാരണം നാല് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. മതപരിവർത്തനം മൂലം ഒരു കുടുംബം നഷ്ടപ്പെട്ടു. ആരും ഇത്തരം ജോലികളിൽ ഏർപെടരുത്. ശരിയായ നിയമത്തിലൂടെയാണ് മതപരിവർത്തനത്തെ എതിർക്കേണ്ടത്. സ്വന്തം ഇഷ്ടപ്രകാരം ആരെങ്കിലും മതം മാറിയാൽ ആരും എതിർക്കില്ല. പക്ഷേ, നിർബന്ധിത മതപരിവർത്തനം അവസാനിപ്പിക്കണം. ശരിയായ നിയമത്തിലൂടെ സർക്കാർ ഇത് തടയണമെന്നും സ്വാമി വിശ്വപ്രസന്ന തീർത്ഥ പറഞ്ഞു.