മുംബൈ: അശ്ലീല വിഡിയോ നിർമ്മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന് പിന്നാലെ രാജ് കുന്ദ്രയ്ക്കെതിരെ ആരോപണവുമായി മറ്റൊരു യുവതികൂടി രംഗത്ത്. യൂട്യൂബറായ പുനീത് കൗറാണ് രംഗത്തെത്തിയത്. അഡൽറ്റ് ആപ്പായ ഹോട്ട് ഷോട്ട്സിനുവേണ്ടി രാജ് കുന്ദ്ര തന്നെ സമീപിച്ചു എന്നാണ് പുനീത് കൗർ വ്യക്തമാക്കിയത്. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് യൂട്യൂബറുടെ വെളിപ്പെടുത്തൽ.

ഹോട്ട്ഷോട്ട്സിനുവേണ്ടി രാജ് കുന്ദ്ര നേരിട്ടു സന്ദേശം അയക്കുകയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് കരുതിയത് എന്നാണ് പുനീത് പറയുന്നത്. രാജ്കുന്ദ്രയും സുഹൃത്തും ചേർന്നുള്ള വെരിഫൈഡ് അക്കൗണ്ടിൽ നിന്നാണ് മെസേജ് വന്നത്. തുടർന്ന് ഇവരുടെ യൂട്യൂബിൽ ഇതേക്കുറിച്ച് സംസാരിച്ചുവെന്നും പുനീത് പറയുന്നു. ആരോപണത്തെ പിന്തുണയ്ക്കുന്ന വിഡിയോയും പങ്കുവെച്ചിട്ടുണ്ട്.

ബ്രോ നിങ്ങൾക്ക് ഓർമയുണ്ടോ ഹോട്ട്ഷോട്ടിനുവേണ്ടി ഇയാൾ എന്നെ സമീപിച്ചപ്പോൾ ചെയ്ത വിഡിയോ? ഇയാൾ ആളുകളെ വലയിലാക്കുകയായിരുന്നെന്ന് ഞാൻ കരുതിയില്ല. ആ മെസേജ് അയാൾ എനിക്ക് അയച്ചപ്പോള് സ്പാം ആയിരിക്കുമെന്നല്ലേ നമ്മൾ ചിന്തിച്ചത്.- പുനീത് കുറിച്ചു. ഇതിനോടകം നിരവധി സ്ത്രീകളാണ് രാജ് കുന്ദ്രയ്ക്കെതിരെ രംഗത്തെത്തിയത്. നടിമാരായ പൂനം പാണ്ഡെയ്ക്കും സാഗരിക സുമനും രാജ് കുന്ദ്രയ്ക്കെതിരെ പരാതി നൽകിയിരുന്നു. ഒഡിഷനിൽ നഗ്‌ന വിഡിയോ ചോദിച്ചെന്ന് ആരോപിച്ചാണ് സാഗരിക പരാതി നൽകിയത്. നിയമവിരുദ്ധമായി തന്റെ ചിത്രങ്ങളും വിഡിയോയും ഉയയോഗിച്ചതിനാണ് പൂനം പാണ്ഡെ രംഗത്തെത്തിയത്.

അതേസമയം കോടതിയിലും കേസിൽ മുഖ്യസൂത്രധാരൻ രാജ് കുന്ദ്രയാണെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി. ഹോട്ട്ഷോട്ട്സ് എന്ന ആപ്പ് വഴി അശ്ലീല വീഡിയോകൾ സ്ട്രീമിങ്ങ് നടത്തിയതിൽ രാജ് കുന്ദ്രയ്ക്ക് പങ്കുണ്ടെന്നും മുംബൈ പൊലീസ് കോടതിയെ അറിയിച്ചു. നീലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയെ കൂടുതൽ ചോദ്യം ചെയ്യുന്നതിന് വെള്ളിയാഴ്ച വരെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു.

കേസിൽ തിങ്കളാഴ്ചയാണ് രാജ് കുന്ദ്രയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. രാജ് കുന്ദ്രയ്ക്കെതിരെ തെളിവുണ്ടെന്നും രാജ് കുന്ദ്രയുടെ സഹായി റെയാൻ തോർപ്പും അറസ്റ്റിലായതായും പൊലീസ് അറിയിച്ചു. രാജ് കുന്ദ്രയുടെ കമ്പനിയുടെ ഐടി വിഭാഗം കൈകാര്യം ചെയ്തിരുന്നത് റെയാനാണ്. അശ്ലീല ഉള്ളടക്കം കണ്ടെത്തിയ പശ്ചാത്തലത്തിൽ ഹോട്ട്ഷോട്ട്സിനെ മൊബൈൽ പ്ലാറ്റ്ഫോമിൽ നിന്ന് ആപ്പിളും ഗൂഗിളും നീക്കം ചെയ്തു.

കുന്ദ്രയുടെ ഓഫീസിൽ നിന്ന് അശ്ലീല വീഡിയോയുടെ ക്ലിപ്പുകൾ കണ്ടെത്തിയതായും മുംബൈ പൊലീസ് വ്യക്തമാക്കി.വിശദമായി പരിശോധിച്ചപ്പോൾ കരാർ രേഖകൾ, ഇ-മെയിലുകൾ, വാട്സ്ആപ്പ് ചാറ്റുകൾ, അശ്ലീല വീഡിയോ ക്ലിപ്പുകൾ, എന്നിവ കണ്ടെത്തിയതായി ജോയിന്റ് കമ്മീഷണർ മിലിന്ദ് ഭരംബെ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ അശ്ലീല സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ രാജ് കുന്ദ്ര നിഷേധിച്ചു. പൊലീസ് അന്വേഷിച്ച് കൊണ്ടിരിക്കുന്ന മറ്റൊരു പ്രതിക്ക് ഹോട്ട്ഷോട്ട്സ് വിറ്റതായി രാജ് കുന്ദ്ര പറയുന്നു. എന്നാൽ പതിവായി ആപ്പിൽ സാമ്പത്തിക കാര്യങ്ങൾ രാജ് കുന്ദ്ര അപ്ഡേറ്റ്് ചെയ്യുന്നത് കണ്ടെത്തിയതായി പൊലീസ് പറയുന്നു. സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട് വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതും രാജ് കുന്ദ്രയാണെന്നും പൊലീസ് പറയുന്നു. കേസുമായി ബന്ധപ്പെട്ട് ഗഹ്ന വസിഷ്ത്തിന്റെ അറസ്റ്റാണ് അന്വേഷണം രാജ് കുന്ദ്രയിലേക്ക് എത്തിച്ചത്.

രാജ് കുന്ദ്രയുടെ മുൻ പിഎ ഉമേഷ് കമ്മത്തിനും ഗഹ്ന വസിഷ്ത്തിനും അശ്ലീല സിനിമാ നിർമ്മാണത്തിൽ പങ്കുള്ളതായി പൊലീസ് പറയുന്നു. ഓരോ ക്ലിപ്പിനും സ്ത്രീകൾക്ക് 10000 രൂപ വീതമാണ് നൽകിയിരുന്നത്. വെബ് സീരിസിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് അശ്ലീല സിനിമാ നിർമ്മാണത്തിന് സ്്ത്രീകളെ എത്തിച്ചതെന്നും പൊലീസ് പറയുന്നു.