തിരുവല്ല : കൃഷി നാശത്തെ തുടർന്ന് നിരണത്ത് നെൽക്കർഷകൻ ആത്മഹത്യ ചെയ്തു. നിരണം വടക്കുംഭാഗം കാണാത്ര പറമ്പ് വീട്ടിൽ രാജീവനെയാണ് ഇയാൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന പാടശേഖരത്തിന് സമീപത്തെ പുരയിടത്തിലെ മരക്കൊമ്പിൽ ഇന്നലെ രാത്രിയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കൃഷി ആവശ്യത്തിനായി ഇയാൾ ബാങ്കുകളിൽ നിന്നും അയൽ കൂട്ടങ്ങളിൽ നിന്നും വായപ് എടുത്തിരുന്നു. കഴിഞ്ഞ വർഷത്തെ വേനൽ മഴ മൂലം കൃഷി നശിച്ച് രാജീവിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായിരുന്നു. സർക്കാർ ധനസഹായമായി നാമമാത്രമായ തുക മാത്രമാണ് ലഭിച്ചത്. ഇതിനെതിരെ 10 കർഷകർ ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തിരുന്നു. റിട്ടിലെ ഹർജിക്കാരനായിരുന്നു രാജീവ് .

ഈ വർഷവും 10 ഏക്കറോളം നെൽവയൽ പാട്ടത്തിനെടുത്ത് കൃഷി ആരംഭിച്ചെങ്കിലും ഇക്കുറിയും മഴ ചതിച്ചു. വായ്‌പ്പതുക തിരിച്ചടയ്ക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അത്മ്ഹത്യയെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഇന്ത്യൻ ബാങ്ക് നിരണം, കാർഷിക വികസന ബാങ്ക് തിരുവല്ല. നവോദയ പുരുഷ സഹായ സംഘം അയൽകൂട്ടം എന്നിവടങ്ങളിൽ നിന്ന് രാജീവ് വായ്പ എടുത്തിരുന്നു.

ഇതിൽ അയൽക്കൂട്ടത്തിൽ 40,000 കഴിഞ്ഞ ദിവസം തിരിച്ചടയ്ക്കണമായിരുന്നു. എന്നാൽ അതിന് കഴിഞ്ഞില്ല. അഞ്ചു രൂപ പലിശയ്്ക്കായിരുന്നു ലോണെടുത്തിരുന്നത്. പത്തേക്കർ വസ്തുവിലാണ് കൃഷി നടത്തിയത്. ഇതിൽ ഏഴേക്കറും പാട്ടത്തിനായിരുന്നു. വായ്പ മുടങ്ങിയതോടെ രാജീവൻ നിരാശനായിരുന്നു.

കാലം തെറ്റി എത്തിയ മഴയും രാജീവിനെ ചതിച്ചു. മഴ കന്നത്തതിനാൽ നെല്ല് കൊയ്യാൻ കഴിഞ്ഞില്ല. ഇതും ആത്മഹത്യയ്ക്ക് കാരണമായി. ഈ മഴക്കാലത്ത് നെല്ല് കൊയ്താൽ വലിയ നഷ്ടമുണ്ടായിരുന്നു. ഇതിനൊപ്പം കൊയ്യാനള്ള സാഹചര്യവും ഇല്ലാതായി. ഇതെല്ലാം രാജീവനെ മാനസികമായി തളർത്തി. കഴിഞ്ഞ കാലവർഷത്തിലും വലിയ കൃഷി നാശവും ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട് വലിയ നഷ്ടം കഴിഞ്ഞ വർഷം ഉണ്ടായി.

എന്നാൽ സർക്കാരിൽ നിന്ന് കിട്ടിയത് തുച്ഛമായ നഷ്ടപരിഹാരമായിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ ഹർജിയും നൽകി. ഇതിനിടെയാണ് വീണ്ടും കാലം തെറ്റി മഴ എത്തിയത്. ഇതോടെ പിടിച്ചു നിൽക്കാനുള്ള എല്ലാ ശ്രമവും പാളി.