ചെന്നൈ: ആഴ്ചകളോളം നീണ്ടുനിന്ന യു.എസ് യാത്രക്ക് ശേഷം ചെന്നൈയിൽ മടങ്ങിയെത്തി സൂപ്പർസ്റ്റാർ രജനികാന്ത്. വ്യാഴാഴ്ച അർധരാത്രിയോടെ ചെന്നൈ വിമാനത്താവളത്തിലെത്തിയ താരത്തെ സ്വീകരിക്കാൻ ആരാധകരുടെ വൻ നിരയെത്തിയിരുന്നു.

2016ൽ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ശേഷം രജനി വർഷം തോറും ആരോഗ്യ പരിശോധനക്കായി യു.എസിലേക്ക് പോയിരുന്നു.മയോ ക്ലിനിക്കിൽ ചികിത്സക്കായി ഭാര്യ ലതയോടൊപ്പമാണ് രജനി ജൂൺ 19ന് യു.എസിലെത്തിയത്. ആരോഗ്യപരിശോധനക്ക് ശേഷവും രജനി അവിടെ തുടരുകയായിരുന്നു.

ചെന്നൈ വിമാനത്താവളത്തിലെത്തിയ രജനിയെ ആരാധകർ സ്വീകരിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. യു.എസിലെത്തിയ രജനിയുടെ ചിത്രങ്ങൾ വൻതോതിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ചെന്നൈ വസതിയിലെ വിശ്രമത്തിന് ശേഷം ദിവസങ്ങൾക്കകം താരം സിനിമലോകത്ത് സജീവമാകുമെന്നാണ് വിവരം.

ജൂലൈയിൽ പുതിയ ചിത്രമായ അണ്ണാത്തെയുടെ ചിത്രീകരണം പുനരാരംഭിക്കും. ദീപാവലി റിലീസായാണ് ചിത്രം തിയറ്ററുകളിലെത്തുക.