കോഴിക്കോട്: കോഴിക്കോട് ചേവായൂരിൽ മാനസിക വൈകല്യമുള്ള യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ രണ്ടുപേർ അറസ്റ്റിൽ.കുന്ദമംഗലം സ്വദേശികളായ ഗോപിഷ്, മുഹമ്മദ് ഷമീർ എന്നിവരാണ് അറസ്റ്റിലായത്.

വീട് വിട്ടിറങ്ങിയ യുവതിയെ നിർത്തിയിട്ട ബസിലാണ് മൂന്നുപേർ പീഡിപ്പിച്ചത്.പീഡനത്തിന് ശേഷം ഓട്ടോ സ്റ്റാൻഡിൽ ഇറക്കിവിടുകയായിരുന്നു.പന്തീർപാടം സ്വദേശി ഇന്ത്യേഷ് കുമാറിനായുള്ള തിരച്ചിൽ തുടരുകയാണ്.