മൂവാറ്റുപുഴ: നഴ്‌സിങ് വിദ്യാർത്ഥിനികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ 2 യുവാക്കൾക്ക് എതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. രാജാക്കാട്, മാവേലിക്കര സ്വദേശികൾക്ക് എതിരെയാണ് കേസ്. ബെംഗളൂരുവിൽ നഴ്‌സിങ് കോളജിൽ പഠിക്കുകയായിരുന്ന യുവതികളെയാണ് കോളജിനു സമീപം ജോലി ചെയ്തിരുന്ന യുവാക്കൾ ചൂഷണം ചെയ്തത്. മൂവാറ്റുപുഴ പൊലീസ് കേസ് ബെംഗളൂരു പൊലീസിന് കൈമാറി.