കൊല്ലം : കൊല്ലത്ത് 15 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി. സംഭവത്തിൽ കുട്ടിയുടെ അച്ഛനായ 45 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്.

കുട്ടിയുടെ സഹോദരന്റെ സുഹൃത്തും പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. സഹോദരന്റെ സുഹൃത്ത് നൗഷാദിനെ (22)യും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.