മുംബൈ: മഹാരാഷ്ട്രയിൽ റെയിൽവേ സ്റ്റേഷനിൽ പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. മുപ്പത്തിയഞ്ചുകാരനാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉല്ലാസ് നഗർ റെയിൽവേ സ്റ്റേഷനിൽവച്ച് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്.

പെൺകുട്ടിയെ ക്വാർട്ടേഴ്‌സിലെ ആളൊഴിഞ്ഞ മുറിയിലേക്ക് ഭീഷണിപ്പെടുത്തി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അതിക്രമത്തെ എതിർത്ത പെൺകുട്ടിയെ പ്രതി ഹാമർ ഉപയോഗിച്ച് അടിക്കുകയും ചെയ്തിരുന്നു. കുട്ടിയുടെ തലയ്ക്കും പരിക്കേറ്റിട്ടുണ്ട്.