തിരുവനന്തപുരം: ശിവശങ്കറിന്റെ വാട്സ് ആപ്പ് ചാറ്റുകളിലെ റസിയുണ്ണിയെകേന്ദ്ര അന്വേക്ഷണ ഏജൻസികൾ തിരിച്ചറിഞ്ഞു. വൈദ്യുതി വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനത്തിലെ ഉദ്യോഗസ്ഥയാണ് ശിവശങ്കറിൽ നിന്നും വാട്സാ ആപ് സന്ദേശങ്ങൾ സ്വീകരിച്ചത്.

വി എസ് മുഖ്യമന്ത്രിയായിരിക്കെ ഭരണ തലത്തിൽ നിർണായക ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥന്റെ ഭാര്യയാണ് സംശയത്തിലും വിവാദത്തിലും പെട്ടിരിക്കുന്നത്. ശിവശങ്കറിന്റെ പ്രത്യേക താല്പര്യത്തിൽ സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഏകോപന ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥ ശിവശങ്കർ കേസിൽപ്പെട്ടതോടെ മാതൃസ്ഥാപനത്തിലേക്ക് മടങ്ങുകയും ദീർഘാവധിയിൽ പ്രവേശിക്കുകയും ചെയ്തു. വ്യക്തിപരമായ കാരണങ്ങൾ പറഞ്ഞാണ് അവധി എടുക്കൽ. അതിനിടെ ശിവശങ്കറിനെ പൂർണ്ണമായി പിന്തുണച്ച് അവർ ഇട്ട പഴയ ഫെയ്‌സ് ബുക്ക് പോസ്റ്റും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.

കള്ളപ്പണ വെളുപ്പിൽ കേസുമായി ബന്ധപ്പെട്ട് ശിവശങ്കറെ ഇ ഡി പ്രതി ചേർത്ത് നല്കിയ കുറ്റ പത്രത്തിലാണ് റസിയുണ്ണിയെ കുറിച്ച് പരാമർശം ഉള്ളത്. ശിവശങ്കർ നടത്തിയ അഴിമതികളെ കുറിച്ചും സ്വർണ ക്കടത്തുമായി ബന്ധപ്പെട്ട് പത്രങ്ങളിൽ വരുന്ന വാർത്തകൾ സംബന്ധിച്ചുമാണ് റസിയുണ്ണി എന്ന പേരിൽ സേവ് ചെയ്തിരുന്ന നമ്പരിലേക്ക് വാട്സാ ആപ് ചാറ്റ് നടത്തിയിരിക്കുന്നത്. കേന്ദ്ര ഏജൻസികളുടെ നിഗമനം അനുസരിച്ച് ശിവശങ്കറിന്റെ വഴി വിട്ട ഇടപാടുകൾ എല്ലാം അറിവുള്ള സ്ത്രീയാണ് വാട് ആപ് സ്ന്ദേശങ്ങൾ സ്വീകരിക്കുകയും മറുപടി നല്കുകകയും ചെയ്തിരിക്കുന്നത്.

അതു കൊണ്ട്്് കൂടുതൽ അന്വേഷണത്തിന് ശേഷം ഈ സ്ത്രീക്ക് സ്വർണക്കടത്തുമായോ മറ്റു അഴിമതികളുമായോ നേരിട്ടു ബന്ധമില്ലന്ന് തെളിഞ്ഞാൽ കേസിൽ സാക്ഷിയാക്കാനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ആലോചനയുണ്ട്. റസിയുണ്ണി ആരെന്ന കേന്ദ്ര ഏജൻസികളുടെ അന്വേഷണം ചെന്നെത്തി നില്ക്കുന്നത് ബി ടെക് ബിരുദധാരിയായ ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥയിലാണ്. ശിവശങ്കർ തന്നെ പ്രത്യേക താല്പര്യം എടുത്ത് നവകേരള മിഷനുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികളുടെ ഏകോപനം ഏല്പിച്ചിരുന്ന മധ്യ വയസ്‌ക്കയാണ് സംശയത്തിന്റെ നിഴലിൽ നില്ക്കുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസിന് തൊട്ടു മുകളിൽ പ്രത്യേക കാബിൻ നിർമ്മിച്ച് കുടിയിരുത്തപ്പെട്ട ഉദ്യോഗസ്ഥ വൈദ്യുതി വകുപ്പിന് കീഴിലെ പൊതുമേഖല സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥയാണ്. ശിവശങ്കറിനെതിരെ മാധ്യമങ്ങളിൽ വാർത്തകൾ തുടർച്ചയായി വരികയും ഇ ഡി ചോദ്യം ചെയ്യുകയും ചെയ്തതോടെ വിവാദത്തിൽപ്പെട്ട ഈ ഉദ്യോഗസ്ഥ ഏകോപന ചുമതല മതിയാക്കി മാതൃ സ്ഥാപനത്തിലേക്ക് മടങ്ങിപോയി. തുടർന്ന് ബന്ധുവിന്റെ ചിക്തസ കാര്യം പറഞ്ഞ് ദീർഘാവധിയിൽ പ്രവേശിക്കുകയും ചെയ്തു.

വി എസ് അച്യൂതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ നിർണായക ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥന്റെ ഭാര്യയാണ് വിവാദത്തിൽപ്പെട്ടിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ അവർക്ക് ഇ ഡി നോട്ടീസ് നല്കിയേയ്ക്കും. ഇ ഡി യുടെ പ്രാഥമിക നിഗമനം അനുസരിച്ച് ഇവർക്ക് സ്വർണക്കടത്തുമായി ബന്ധമില്ല. എന്നാൽ പല കാര്യങ്ങളും അവർക്ക് അറിവുണ്ടായിട്ടും അത് അന്വേക്ഷണ ഏജൻസികളെയോ സർക്കാർ അധികാരികളെയോ അറിയിച്ചിട്ടില്ല. അത് വീഴ്ചയാണ്. ഇക്കാര്യം ഇ ഡി പരിശോധിക്കും.

നയതന്ത്ര പാഴ്സൽ സ്വർണക്കടത്തിൽ . കേസിലെ കള്ളപ്പണം വെളുപ്പിക്കൽ ഇടപാടുമായി ബന്ധപ്പെട്ട് ഇഡി എം. ശിവശങ്കറിനെ പ്രതിചേർത്തു സമർപ്പിച്ച പുതിയ കുറ്റപത്രത്തിലാണ് 'ശ്രീമതി റസിയുണ്ണി' എന്ന പേരു കടന്നുവന്നത്. വിവാദ കൺസൽറ്റൻസി സ്ഥാപനമായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സുമായി ബന്ധപ്പെടുത്തി 80 ലക്ഷം രൂപയുടെ അഴിമതിയെക്കുറിച്ചും സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു പുറത്തുവരുന്ന വാർത്തകളെക്കുറിച്ചും ശിവശങ്കർ ദിനംപ്രതി റസിയുണ്ണിയുമായി വാട്സാപ് ചാറ്റ് നടത്തിയതിന്റെ വിശദാംശങ്ങൾ കുറ്റപത്രത്തിലുണ്ട്. എന്നാൽ ഈ റസിയുണ്ണി ആരാണെന്നു ഈ ഡി കുറ്റപത്രത്തിൽ വിശദമാക്കിയില്ല. കേസുമായി ബന്ധപ്പെട്ട് ഇതുവരെ മൊഴി രേഖപ്പെടുത്തിയവരുടെ കൂട്ടത്തിലും റസിയുണ്ണി ഇല്ല. ്. കേസിലെ പ്രതികളായ സരിത്, സ്വപ്ന എന്നിവരെക്കുറിച്ചു ശിവശങ്കർ റസിയുണ്ണിയുമായി വിശദമായി ചാറ്റ് ചെയ്തിട്ടുണ്ടെന്നു കുറ്റപത്രത്തിൽ പറയുന്നു.

ലൈഫ് മിഷൻ ഇടപാടിൽ 1.08 കോടി രൂപ കോഴ ലഭിച്ചശേഷം യൂണിടാക് ബിൽഡേഴ്സിനെ ശിവശങ്കർ പലർക്കും ശുപാർശ ചെയ്തതിന്റെ വിവരങ്ങളും ഇഡിക്കു ലഭിച്ചു. ഇതു സംബന്ധിച്ച ചോദ്യങ്ങൾക്കു ശിവശങ്കർ ഉത്തരം നൽകിയില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.
സ്വർണക്കടത്തു കേസിൽ നേരത്തേ സ്വപ്ന സുരേഷ്, പി.എസ്.സരിത്, സന്ദീപ് നായർ എന്നിവർക്കെതിരെ ഇഡി കുറ്റപത്രം നൽകിയിരുന്നു. കേസിൽ ശിവശങ്കറിന് ആഴത്തിലുള്ള പങ്കുണ്ടെന്നു കണ്ടെത്തിയതോടെയാണ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്.

ശിവശങ്കറിന്റെ കഴിഞ്ഞ ജന്മദിനത്തിൽ സ്വപ്ന ഐഫോൺ സമ്മാനിച്ച കാര്യവും 2018 ലെ ജന്മദിനത്തിൽ വിലകൂടിയ വാച്ച് സമ്മാനിച്ചകാര്യവും ശിവശങ്കറിന്റെ മൊഴികളായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥർ ഇത്തരത്തിൽ വിലകൂടിയ സമ്മാനങ്ങൾ വാങ്ങുന്നതു നിയമവിരുദ്ധമല്ലേയെന്ന് ഇഡി ശിവശങ്കറിനോടു ചോദിച്ചപ്പോൾ അടുത്ത ബന്ധുക്കളിൽ നിന്നും കുടുംബസുഹൃത്തുക്കളിൽ നിന്നും ജന്മദിന സമ്മാനങ്ങൾ വാങ്ങുന്നതിൽ തെറ്റില്ലെന്നായിരുന്നു മറുപടി.

കുറ്റപത്രത്തിന്റെ ഭാഗമായി ചേർത്തിട്ടുള്ള വാട്സാപ് സന്ദേശങ്ങൾ സംബന്ധിച്ച വിവരങ്ങൾ

2019 ഏപ്രിൽ 2ലെ വാട്സാപ് സന്ദേശങ്ങളിൽ നിന്നു നയതന്ത്ര പാഴ്സൽ വിട്ടുകിട്ടാൻ ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടതായി തെളിഞ്ഞു. ഇക്കാര്യം കൊച്ചിയിലെ കസ്റ്റംസ് ക്ലിയറിങ് ഏജൻസിയായ കപ്പിത്താൻസിലെ വർഗീസ് ജോർജ് സ്ഥിരീകരിച്ചു. ഇക്കാര്യം കോൺസുലേറ്റിൽ അറിയിക്കാൻ വിളിച്ചപ്പോൾ പി.എസ്.സരിത് ഫോണെടുത്തു. വൈകാതെ വെല്ലിങ്ടൻ ഐലൻഡിലെ കസ്റ്റംസ് ഹൗസ് ഓഫിസിലേക്കു ഫോൺവിളിയെത്തി. അന്ന് നയതന്ത്ര പാഴ്സൽ തുറന്നു പരിശോധിക്കാൻ കസ്റ്റംസ് തീരുമാനിച്ചെങ്കിലും ശിവശങ്കറിന്റെ ഫോൺവിളി എത്തിയതോടെ പരിശോധന ഒഴിവാക്കി വിട്ടുകൊടുത്തു.

സിയാലുമായി ബന്ധപ്പെട്ട ജെസ്റ്റോ, സതീഷ് എന്നിവരുടെ ഫോൺ നമ്പറുകൾ ശിവശങ്കറും സ്വപ്നയും വാട്സാപ് വഴി കൈമാറി. അവരെ അറിയുമോയെന്ന ചോദ്യത്തിനു ശിവശങ്കർ ഇല്ലെന്നാണു മറുപടി നൽകിയത്.സ്വപ്നയ്ക്ക് ശിവശങ്കർ അയച്ച മറ്റൊരു സന്ദേശത്തിൽ പറയുന്ന 'ഇക്കാര്യങ്ങളിൽ ഇനി കൂടുതലായി ഇടപെടരുത്. എന്തെങ്കിലും കുഴപ്പം സംഭവിച്ചാൽ കുറ്റം മുഴുവൻ അവർ നിന്റെ തലയിൽ കെട്ടിവയ്ക്കും' എന്ന സംഭാഷണത്തെക്കുറിച്ചു ചോദിച്ചപ്പോൾ സന്ദേശം അയച്ച സന്ദർഭം ഓർമയില്ലെന്നു ശിവശങ്കർ മൊഴി നൽകി.