തിരുവനന്തപുരം : ഇടപ്പഴിഞ്ഞി എസ് കെ ആശുപത്രിക്ക് സമീപം ഉള്ള കാവിൽ ഭഗവതി ക്ഷേത്രം കുത്തി തുറന്നു വൻ കവർച്ച. ഇന്ന് വെളുപ്പിന് ക്ഷേത്രം തുറക്കാൻ എത്തിയ സമയത്താണ് കവർച്ച വിവരം അറിയുന്നത്. ക്ഷേത്രം വാതിലിലെ പൂട്ട് പൊളിച്ചു അകത്തു കടന്ന മോഷ്ട്ടാ ക്കൾ നാലോളം കാണിക്കവഞ്ചികൾ തകർക്കുകയും പണം മോഷ്ടിക്കുകയും ചെയ്തു. ക്ഷേത്രത്തിൽ നിന്ന് സ്വർണ്ണ പൊട്ടുകളും കവർന്നിട്ടുണ്ട്. പൂജപ്പുര സി ഐ വിൻസെന്റ്. എം എസ് ദാസിന്റെ നേതൃത്വ ത്തിൽ പൊലീസ് സംഘ മെത്തി അന്വേഷണം ആരംഭിച്ചു.