മോസ്‌കോ: കിഴക്കൻ റഷ്യയിൽ 29 യാത്രികരുമായി വിമാനം കാണാതായി. പെട്രോപാവ്‌ലോവ്‌സ്‌ക്- കാംചട്‌സ്‌കിയിൽനിന്ന് പലാനയിലേക്ക് പോയ എ.എൻ-26 വിമാനമാണ് ഇറങ്ങാൻ ശ്രമിക്കുന്നതിന് മുമ്പ് കാണാതായത്. കടലിൽ പതിച്ചതോ കൽക്കരി ഖനിയിൽ പതിച്ചതോ ആകാമെന്ന് അഭ്യൂഹങ്ങളുണ്ട്. രണ്ട് ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് തിരച്ചിൽ തുടരുകയാണ്.

2019ൽ സുഖോയ് സൂപർ ജെറ്റ് വിമാനം തകർന്ന് 41 പേർ മരിച്ച ശേഷം ആദ്യമായാണ് റഷ്യയിൽ വിമാനം അപകടത്തിൽപെടുന്നത്. ഇറങ്ങാൻ അനുവാദം തേടി കൺട്രോൾ റൂമിൽ വിളിച്ചിരുന്നതായി സൂചനയുണ്ട്. തൊട്ടുപിറകെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.