തൃശ്ശൂർ: സർവ്വൂസിൽ നിന്നും വിരമിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ എസ് ഐ തൂങ്ങിമരിച്ചു.തൃശ്ശുർ പൊലീസ് അക്കാദമിയിലെ എസ് ഐ സുരേഷ് കുമാറിനെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.56 വയസ്സായിരുന്നു.

രാമവർമ്മപുരത്തായിരുന്നു സുരേഷിന്റെ താമസം. പൊലീസ് നായകളുടെ വിശ്രമകേന്ദ്രത്തിന്റെ ചുമതലക്കാരനായിരുന്നു.ആരോഗ്യ പ്രശ്നങ്ങൾ കാരണം സുരേഷ് കുമാർ വിഷമത്തിലായിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു.