കോ​ട്ട​യം: ശ​ബ​രി​മ​ല മ​ണ്ഡ​ലകാല തീർത്ഥടന സീസണിൽ കെഎസ്ആർടിസിക്ക് വൻ വരുമാന നഷ്ടം.​ 18.50 കോ​ടി രൂപയുടെ വരുമാന നഷ്ടമാണ് ഈ മണ്ഡലകാലത്ത് കെ.​എ​സ്.​ആ​ർ.​ടി.​സി​ക്കു​ണ്ടാ​യത്. ക​ഴി​ഞ്ഞ വ​ർ​ഷം മ​ണ്ഡ​ല​കാ​ല​ത്ത്​ മാ​ത്രം 18.64 കോ​ടി വ​രു​മാ​നം ല​ഭി​ച്ചി​രു​ന്നു. ശ​ബ​രി​മ​ല ന​ട തു​റ​ന്ന​തു​മു​ത​ൽ ഈ ​മാ​സം 26ന്​ ​മ​ണ്ഡ​ല​പൂ​ജ സ​മാ​പി​ക്കു​ന്ന​തു​വ​രെ ന​ട​ത്തി​യ സ്​​പെ​ഷ​ൽ സ​ർ​വി​സി​ലൂ​ടെ കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക്​ ല​ഭി​ച്ച​താകട്ടെ​​ 10 ല​ക്ഷ​ത്തി​ൽ താ​ഴെ​യും.

പ്ര​ധാ​ന ഡി​പ്പോ​ക​ളും മൂ​ന്ന്​ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച്​ ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​തി​ദി​നം എ​ണ്ണൂ​റോ​ളം ബ​സു​ക​ൾ പ​മ്പ സ​ർ​വി​സ്​ ന​ട​ത്തി​യി​രു​ന്നു. പു​റ​മെ നി​ല​ക്ക​ൽ-​പ​മ്പ ചെ​യി​ൻ സ​ർ​വി​സും. എ​ന്നാ​ൽ, ഇ​ത്ത​വ​ണ സ​ർ​വി​സു​ക​ൾ നാ​മ​മാ​ത്ര​മാ​യി. നി​ല​ക്ക​ൽ-​പ​മ്പ ചെ​യി​ൻ സ​ർ​വി​സും ക​ന​ത്ത ന​ഷ്​​ട​ത്തി​ലാ​യി. പോ​യ​വ​ർ​ഷം പ്ര​തി​ദി​നം 80 ല​ക്ഷം രൂ​പ വ​രെ ചെ​യി​ൻ സ​ർ​വി​സി​ൽ​നി​ന്ന്​ വ​രു​മാ​നം ല​ഭി​ച്ചി​രു​ന്നു. കോ​ട്ട​യം, ചെ​ങ്ങ​ന്നൂ​ർ, എ​റ​ണാ​കു​ളം സൗ​ത്ത്​ സ്​​റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നു​ള്ള സ​ർ​വി​സു​ക​ൾ ഇ​ത്ത​വ​ണ പൂ​ർ​ണ​മാ​യും നി​ല​ച്ചു.

കോ​ട്ട​യം, ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നാ​യി 300 ബ​സു​ക​ൾ വ​രെ പ​മ്പ​ക്ക്​ പ്ര​തി​ദി​ന സ​ർ​വി​സ്​ ന​ട​ത്തി​യി​രു​ന്നു. ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക്​ ശ​ബ​രി​മ​ല വ​രു​മാ​നം വ​ലി​യ ആ​ശ്വാ​സ​മാ​യി​രു​ന്നു. എ​ന്നാ​ൽ, കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന്​ നി​യ​​​​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ കെ.​എ​സ്.​ആ​ർ.​ടി.​സി​യെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി. ക​ഴി​ഞ്ഞ വ​ർ​ഷം മ​ണ്ഡ​ല​കാ​ല​ത്ത്​ കോ​ട്ട​യം ഡി​പ്പോ​യി​ൽ ര​ണ്ടു​കോ​ടി വ​രു​മാ​നം ല​ഭി​ച്ചി​രു​ന്നു. മ​ക​ര​വി​ള​ക്ക്​ കാ​ല​ത്തെ വ​രു​മാ​നം​കൂ​ടി ക​ണ​ക്കാ​ക്കു​​മ്പാ​ൾ 3.56 കോ​ടി​യും.