കൊച്ചി: പിണറായി സർക്കാരിനെ വീണ്ടും പരിഹസിച്ച് നടൻ സലീം കുമാർ. അസാദ്ധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ചെന്ന് സർക്കാർ പറയുന്നത് സത്യം തന്നെയാണെന്നും, അറബിക്കടൽ വരെ വിൽക്കാൻ പറ്റുമെന്ന് ആരെങ്കിലും വിചാരിച്ചിട്ടുണ്ടോ എന്നുമായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

'തള്ളിന് ദൈവം സഹായിച്ച് കുറവൊന്നുമില്ല. ഒടുക്കത്തെ തള്ളാണ്. മന്ത്രിമാരും വൻ നേതാക്കളും കൊച്ചു നേതാക്കളും വരെ ഒടുക്കത്തെ തള്ളാണ്. എല്ലാം ശരിയാക്കി തരാം എന്നു പറഞ്ഞാണ് വന്നത്. എല്ലാം ശരിയാക്കി തന്നവര് പിന്നിവിടെ നിൽക്കരുത്, പോയേക്കണം, പോയില്ലെങ്കിൽ പറഞ്ഞു വിട്ടോളണം. ആ വിടാനുള്ള ഡേറ്റാണിത്. ഏപ്രിൽ ആറ് ആ വിശ്വാസ വഞ്ചകരുടെ പതിനാറടിയന്തിരമായി നമുക്ക് ആഘോഷിക്കണം' -സലീം കുമാർ പറഞ്ഞു.

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലായിരുന്നു സലീംകുമാറിന്റെ പ്രതികരണം