കഞ്ഞിക്കുഴി: പിഞ്ചുകുട്ടികളെ ഉപേക്ഷിച്ച യുവതിയെയും കാമുകനെയും കഞ്ഞിക്കുഴി പൊലീസ് ജുവൈനൈൽ ജസ്റ്റീസ് ആക്ടിൽ കുടുക്കി ജയിലിൽ അടച്ചു. ഇടുക്കി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.

കഞ്ഞിക്കുഴി വെൺമണി സ്വദേശിനി സന്ധ്യ (33), വെള്ളിയാമറ്റം പതിക്കൽ ഷൈൻ(28) എന്നിവരാണ് അറസ്റ്റിലായത്. യുവതി തന്റെ ആറും പന്ത്രണ്ടും വയസ്സുള്ള രണ്ട് കുട്ടികളെ ഉപേക്ഷിച്ച് മുൻപരിചയമുള്ള കാമുകനോടൊപ്പം ജൂലൈ 31-നാണ് നാടുവിട്ടത്.

യുവതിയുടെ ഭർത്താവ് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇരുവരും കണ്ണൂരിൽ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് പോയതിന് ജൂവനൈൽ ജസ്റ്റിസ് ആക്ട്റ്റ് പ്രകാരമാണ് യുവതിക്കെതിരേ കേസെടുത്തിയിരിക്കുന്നത്.

പ്രണയം തലയ്ക്ക് പിടിക്കുമ്പോൾ മനുഷ്യ ബന്ധങ്ങൾക്ക് യാതൊരു വിലയും നൽകാതെ പിഞ്ച് കുഞ്ഞുങ്ങളെ വരെയും ഉപേക്ഷിച്ച് ഒളിച്ചോടുന്ന വീട്ടമ്മമാരെ കുടുക്കുന്നതാണ് ജുവനൈൽ ജസ്റ്റീസ് ആക്ട്. ഈ കേസ് ചുമത്തിയാൽ ബന്ധുക്കളുടെ പരാതിയിൽ പൊലീസി പിടികൂടി കോടതിയിൽ ഹാജരാക്കും കോടതി റിമാൻഡ് ചെയ്യുകയും ചെയ്യും.

കാരണം മറ്റൊന്നുമല്ല അമ്മയുടെ ചൂടും ചൂരും ഏറ്റ് വളരേണ്ട പിഞ്ച് കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നതാണ് ഇവർ ജയിലഴിക്കുള്ളിലാകാനുള്ള പ്രധാന കാരണം. അടുത്തിടെ നിരവധിപേർ ഇങ്ങനെ പൊലീസ് കേസിൽ കുടുങ്ങി അഴുക്കുള്ളിലായിരുന്നു.