തിരുവനന്തപുരം: ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ രണ്ടാം പരാതിയിൽ സംവിധായകൻ ശാന്തിവിള ദിനേശിനെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത് രണ്ടാമത്തെ പരാതിയിൽ. തന്നെ പറ്റി അപവാദ പരാമർശമുള്ള വിഡിയോ യുട്യൂബിൽ അപ്ലോഡ് ചെയ്തെന്നാണു മുഖ്യമന്ത്രിക്കും ഡിജിപിക്കും ഭാഗ്യലക്ഷ്മി പരാതി നൽകിയിരുന്നത്.

ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്ത പൊലീസ് ശാന്തിവിള ദിനേശിനെ വിളിച്ചുവരുത്തി താക്കീത് നൽകിയിരുന്നു. തന്റെ സ്വകാര്യ ജീവിതത്തെ അപമാനിക്കുന്ന പരാമർശങ്ങൾ ദിനേശ് സമൂഹമാധ്യമങ്ങളിൽ നടത്തിയെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പരാതി. തുടർന്ന് വിഡിയോ നീക്കം ചെയ്തിരുന്നു. ഇന്നലെയാണ് ദിനേശിനെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു.

തന്റെ സ്വകാര്യ ജീവിതത്തെ അപമാനിക്കുന്ന പരാമർശങ്ങൾ ദിനേഷ് സോഷ്യൽ മീഡിയയിൽ നടത്തിയെന്നായിരുന്നു ഭാഗ്യക്ഷ്മിയുടെ പരാതി. നേരത്തെ ഭാഗ്യലക്ഷ്മി നൽകിയ പരാതിയിൽ മ്യൂസിയം പൊലീസാണ് ശാന്തിവിള ദിനേശിനെതിരെ കേസെടുത്തത്. ഈ കേസിൽ വഞ്ചിയൂർ കോടതിയിൽ നിന്ന് ശാന്തിവിള ദിനേശ് നേരത്തെ മുൻകൂർ ജാമ്യം നേടിയിരുന്നു. ഈ നടപടിക്രമങ്ങളുടെ ഭാഗമായാണ് ശാന്തിവിള ദിനേശ് സ്റ്റേഷനിലെത്തി അറസ്റ്റിന് വിധേയനായതും ജാമ്യമെടുത്തതും. രണ്ടാളുടെ ജാമ്യത്തിലാണ് പുറത്തിറങ്ങിയത്.

തന്റെ സ്വകാര്യ ജീവിതത്തെ അപമാനിക്കുന്ന വിധത്തിൽ യൂട്യൂബിലൂടെ അപകീർത്തി പരാമർശം നടത്തിയതിന് ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ നേരത്തെയും ശാന്തിവിള ദിനേശിനെതിരെ കേസെടുത്തിരുന്നു. ഈ കേസിൽ ഹൈക്കോടതിയിൽ നിന്നാണ് ശാന്തിവിള ദിനേശ് മുൻകൂർ ജാമ്യമെടുത്തത്. അന്ന് പൊലീസ് താക്കീത് നൽകുകയും ചെയ്തിരുന്നു. ബോധപൂർവ്വമാണ് തനിക്കെതിരെ ദിനേശ് അപകീർത്തി പ്രചാരണം നടത്തിയതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. എന്നാൽ നിരുപദ്രവകരമായ പരാമർശങ്ങളുടെ പേരിലാണ് കേസെന്നാണ് ശാന്തിവിള ദിനേശിന്റെ പ്രതികരണം.

നേരത്തെ യുട്യൂബിലൂടെ അശ്ലീലം പറഞ്ഞ വിജയ് പി നായരെ കൈയേറ്റം ചെയ്ത കേസിൽ ഭാഗ്യലക്ഷ്മിക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിന്റെ വാദം കേൾക്കുമ്പോൾ ഭാഗ്യലക്ഷ്മിയുടെയും മറ്റ് പ്രതികളുടെയും നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. നിയമം കൈയിലെടുക്കുമ്പോൾ അതിന്റെ പ്രത്യാഘാതം അനുഭവിക്കാൻ തയ്യാറാകണം എന്ന് കോടതി പറയുകയും ചെയ്തു. വിജയ് പി നായരും ഇവർക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.