കണ്ണൂർ: കേരളത്തിലെ കോൺഗ്രസിന് തന്നെ തീരാ തല വേദനയായ കണ്ണൂർ കോൺഗ്രസിന്റെ ആസ്ഥാന മന്ദിരം ഒരുങ്ങുന്നു. പുതിയ ഡി.സി.സി പ്രസിഡന്റ് ചുമതലയേൽക്കുന്നത് ഈ ആസ്ഥാന മന്ദിരത്തിലായിരിക്കും നിലവിലുള്ള ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ സംഘടനാ മികവിന്റെയും ആത്മ സമർപ്പണത്തിന്റെയും മികവായാണ് മൂന്ന് നിലയുള്ള ജില്ലാ കോൺ ഗ്രസ് ആസ്ഥാന മന്ദിരം വിലയിരുത്തപ്പെടുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി തളിപറമ്പിലുള്ള സ്വന്തം തറവാട് വീട് വിറ്റു കിട്ടിയ പണമടക്കം പാച്ചേനി ഡി.സി സി ഓഫിസ് നിർമ്മാണത്തിന് ചെലവഴിച്ചത് അണികളിൽ ആവേശമുയർത്തിയിരുന്നു. പാച്ചേനി ഡി.സി സി പ്രസിഡന്റായ കാലം കോൺഗ്രസിന് ഇല്ലായ്മകളുടെ ഒരു കാലം കൂടിയായിരുന്നു. വാടക കെട്ടിടങ്ങളിൽ മാറി മാറിയാണ് ഡി.സി സി ഓഫിസ് പ്രവർത്തിച്ചിരുന്നത് വിപുലമായി യോഗം വിളിക്കാൻ പോലും കഴിയാത്ത സാഹചര്യത്തിൽ നിന്നാണ് അത്യാധുനിക സൗകര്യമുള്ള കൂറ്റൻ കെട്ടിടത്തിലേക്ക് ഡി.സി.സി ഓഫിസ് മാറുന്നത്.

പുതിയ ഡി.സി.സി അധ്യക്ഷൻ ചുമതലയേൽക്കുന്നതിന് മുൻപെ ജില്ലാ കോൺഗ്രസ് ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യുമെന്ന് സതീശൻ പാച്ചേനി ഹഞ്ഞു.
ഈ മാസം അവസാനം ഡി.സി.സി ഓഫിസ് രാഹുൽ ഗാന്ധി എംപി ഓൺലൈനായി ഉദ്ഘാടനം ചെയ്യുമെന്ന് ഡി.സി.സി അധ്യക്ഷൻ സതീശൻ പാച്ചേനി അറിയിച്ചു. ഡൽഹിയിലുള്ള കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ രാഹുൽ ഗാന്ധിയുമായി ഡൽഹിയിൽ കൂടിക്കാഴ്‌ച്ച നടത്തിയതിനു ശേഷം തിയ്യതി പ്രഖ്യാപിക്കുമെന്ന് സതീശൻ പാച്ചേനി പറഞ്ഞു. പുതിയ കെട്ടിടത്തിന്റെ അന്തിമ പ്രവൃത്തികൾ നടന്നുവരികയാണ് ഇന്റീരിയർ പ്രവൃത്തികൾ മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും കൊ വിഡ് നിയന്ത്രണങ്ങൾ പരിഗണിച്ചു കൊണ്ടാണ് ഉദ്ഘാടനം ഓൺലൈനായി നടത്താൻ തീരുമാനിച്ചതെന്നും പാച്ചേനി പറഞ്ഞു ഡി.സി.സി പ്രസിഡന്റായി സതീശൻ പാച്ചേനി ചുമതലയേറ്റടത്തേതിനു ശേഷമാണ് പാമ്പൻ മാധവൻ റോഡിലെ ഓഫിസ് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലായത്.

അന്തരിച്ച മുൻ ഡി.സി.സി പ്രസിഡന്റ് കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ അടിത്തറയും താഴത്തെ നിലയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ സ്‌ട്രെക്ച്ചറും പൂർത്തീകരിച്ചിരുന്നു 6500 ചതുരശ്രയടി വിസ്തീർണത്തിൻ മുന്ന് നിലകളിൽ രണ്ടു നിലകളുടെ പ്രവൃത്തിയാണ് ഇപ്പോൾ പുർത്തീകരിച്ചത്. വിശാലമായ പാർക്കിങ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. താഴത്തെ നിലയിൽ ആധുനിക സജ്ജീകരണങ്ങളോടെയുള്ള കോൺഫറൻസ് ഹാളും വാർത്താ സമ്മേളനത്തിന് സൗകര്യപ്രദമായ ആധുനിക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

എല്ലാ പോഷക സംഘടനകൾക്കും പ്രവർത്തിക്കാനുള്ള ഓഫിസ് മുറികളും നവ മാധ്യമ ഇടപെടലുകൾക്കും ഐ .ടി സംബന്ധമായ ആവശ്യങ്ങൾക്കും ഉപകരിക്കാവുന്ന പ്രത്യേക സൗകര്യങ്ങളോടുകൂടിയ മീഡിയാ റൂമുംസജ്ജീകരിച്ചിട്ടുണ്ട്. രണ്ടാം നിലയിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരന് ക്യാംപ് സൗകര്യമൊരുക്കുന്നതിനായി പ്രത്യേകം ഓഫിസ് മുറിയും സജ്ജീകരിച്ചിട്ടുണ്ട്.ഡി.സി സി അധ്യക്ഷ ന്റെ ഓഫിസ് മുറിയും രണ്ടാം നിലയിൽ പ്രവർത്തിക്കും. റിസപ്ഷൻ കൗണ്ടറും കിച്ചണും ഗ്രൗണ്ട് ഫ്‌ളോറിൽ പ്രവർത്തിക്കും.

ഒന്നാം നിലയിൽ ആയിരം പേർക്ക് ഇരിക്കാവുന്ന വിശാലമായ ഓഡിറ്റോറിയും അഞ്ഞൂറ് ചതുരശ്രയടി ചുറ്റളവിൽ ആധുനിക ലൈബ്രറി സൗകര്യവും ഒരുക്കിയിട്ടുണ്ട്. അതിഥികൾക്ക് താമസിക്കാനുള്ള മുറികളും ഡോർമെറ്ററി സൗകര്യമുള്ള മുറികളും ഒന്നാം നിലയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഓഫിസ് നിർമ്മാണവുമായി കഴിഞ്ഞ കാലയളവിലുണ്ടായ മുഴുവൻ ബാധ്യതകളും തീർത്തതായി പാച്ചേനി അറിയിച്ചു.