മൂംബൈ: ലോക്ഡൗൺ കാലത്ത് തഴച്ചുവളർന്ന പെൺവാണിഭ സംഘങ്ങളെ പിടിച്ചുകെട്ടി മുംബൈ പൊലീസ്. ഏറ്റവും ഒടുവിൽ നടന്ന റെയ്ഡിൽ മോഡൽ ഇഷാഖാനും പ്രമുഖ ടെലിവിഷൻ താരവും ഉൾപ്പെടുന്നുണ്ട്.മൂന്നു യുവതികൾ ഉൾപ്പെടുന്ന സംഘത്തെയാണ് മുംബയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് പിടികൂടിയത്. മണിക്കൂറിന് ലക്ഷങ്ങൾ വരെയാണ് ഈടാക്കുന്നതെങ്കിലും ഇത്തരം സംഘങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. ഈ സാധ്യത മനസിലാക്കി വലവിരിച്ചാണ് പൊലീസ് സംഘത്തെക്കുടുക്കിയത്.

പെൺവാണിഭം നടക്കുന്നതായുള്ള രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് തന്ത്രപരമായി ഇഷയെയും സംഘത്തെയും അറസ്റ്റ് ചെയ്തത്.വർഷങ്ങളായി മോഡലുകളെ ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്ന പെൺവാണിഭ സംഘത്തിന്റെ മുഖ്യ ആസൂത്രകയാണ് ഇഷ. ഇഷയോടാപ്പം പിടിയിലായവരിൽ പ്രശസ്തയായ മറ്റൊരു മോഡലും ടിവി താരവുമുണ്ടെന്നും മണിക്കൂറിന് രണ്ടുലക്ഷം മുതൽ നാലുലക്ഷം രൂപ വരെയാണ് ഇവർ ഈടാക്കിയിരുന്നത് എന്നും പൊലീസ് വ്യക്തമാക്കി.

ഇഷ ഖാന്റെ പെൺവാണിഭ സംഘത്തെ കുറിച്ച് വിവരം ലഭിച്ച പൊലീസ് കസ്റ്റമർ ആണെന്ന വ്യാജേന ഇഷയെ സമീപിക്കുകയായിരുന്നു. 4 ലക്ഷം രൂപ ആവശ്യപ്പെട്ട ഇഷ ഇടപാട് ഉറപ്പിക്കുകയായിരുന്നു. ജുഹുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് കസ്റ്റമർ എന്ന വ്യാജേന ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ക്ഷണിച്ച ശേഷം രണ്ട് സ്ത്രീകളുമായി ഇഷ എത്തുകയായിരുന്നു. ക്രൈം ബ്രാഞ്ചിന്റെ സഹായത്തോടെ കൂടി പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു.

രാജ് കുന്ദ്രയുടെ അറസ്റ്റോടെ മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നീലച്ചിത്ര റാക്കറ്റുകളെയും പെൺവാണിഭ സംഘങ്ങളെയും വിടാതെ പിന്തുടരുകയാണ് അന്വേഷണസംഘം. നടപടി കടുപ്പിച്ചതിന്റെ ഭാഗമായാണ് കൂടുതൽ അറസ്റ്റ് നടക്കുന്നത്.