കൊച്ചി: തന്റെ ചിത്രം ഉപയോഗിച്ച് വ്യാജ അക്കൗണ്ട് നിർമ്മിച്ച് അശ്ലീല ചാറ്റ് നടത്തുന്നയാൾക്കെതിരെ നടി ശാലു കുര്യൻ രംഗത്ത്. വ്യാജ അക്കൗണ്ട് ശ്രദ്ധയിൽ പെടുകയും ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ട് ലഭിക്കുകയും ചെയ്ത ഉടനെ തന്നെ കേരള പൊലീസിലും സൈബർ പൊലീസിനും പരാതി നൽകിയിട്ടുണ്ടെന്നും ശാലു പറഞ്ഞു.

ഇൻസ്റ്റഗ്രാമിൽ ലൈവിലെത്തിയാണ് ഷാലു ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഇൻസ്റ്റഗ്രാമിൽ എനിക്ക് ഈ പ്രൊഫൈൽ മാത്രമേയുള്ളുവെന്നും തന്റെ പേരിലുള്ള മറ്റ് ഫേക്ക് അക്കൗണ്ടുകൾ ശ്രദ്ധയിൽ പെട്ടാൽ ദയവായി അറിയിക്കണമെന്നും ശാലു ആരാധകരോട് അഭ്യർത്ഥിച്ചു.