തിരുവനന്തപുരം: സമരം നയിക്കുന്ന നേതാക്കളെ തടയുന്നത് സ്വേഛാധിപത്യ നയമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസ്സ് പാർട്ടിയും, പാർട്ടിയുടെ നേതാക്കളും ബിജെപിയുടെ നിഷ്ടൂര ഭരണത്തിനെതിരെ ശബ്ദം ഉയർത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ലഖിംപൂർ സംഘർഷത്തിൽ മരിച്ച കർഷകരുടെ കുടുംബത്തെ സന്ദർശിക്കാൻ എത്തിയ പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ അദ്ദേഹം ഫേസ്‌ബുക്കിലിട്ട പോസ്റ്റിലാണ് ഇക്കാര്യം പറഞ്ഞത്.

ജനാധിപത്യപരമായി സമരം നയിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതും തടയുന്നതും സ്വേഛാധിപത്യമാണ്. എതിർപ്പുകൾ മറികടന്ന് പ്രിയങ്ക ലഖിംപൂർ സന്ദർശിച്ചത് ഇന്ദിരയുടെ കൊച്ചുമകളായതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഇവൾ ഇന്ദിരാഗാന്ധിയുടെ കൊച്ചുമകൾ. രാജീവ് ഗാന്ധിയുടെ പ്രിയ പുത്രി. തടസ്സങ്ങൾ എല്ലാം തകർത്തെറിഞ്ഞ് ജനങ്ങൾക്ക് വേണ്ടി എന്നും ഒപ്പം നിൽക്കും. ജനാധിപത്യപരമായി സമരം നയിക്കുന്ന നേതാക്കളെ തടയുന്നത് സ്വേഛാധിപത്യം. കോൺഗ്രസ്സ് പാർട്ടിയും, പാർട്ടിയുടെ നേതാക്കളും ബിജെപിയുടെ നിഷ്ടൂര ഭരണത്തിനെതിരെ ശബ്ദം ഉയർത്തും.